മാള മെറ്റ്സ് കോളേജിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു Mets institutions


മെറ്റ്സ് പോളി ടെക്നിക് കോളേജിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ശ്രീ. റെയ്മോൻ പി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ദീപക് നാരായണൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ശ്രീ. ഏലിയാസ് കെ വി എന്നിവർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ വിപത്തുകളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. 

കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നും ബോധവാന്മാരാക്കുന്നതിന് വേണ്ടി അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറ് അധ്യാപിക മിസ് ഹിമ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. എല്ലാ ഡിപ്പാർട്ട്മെൻറ് ഹെഡുകളും അധ്യാപകരും കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തതോടുകൂടി യോഗം അവസാനിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....