ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നമ്മുടെ ഭൂമി പുന:സ്ഥാപനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു.സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം അസിസ്ൻ്റ് പ്രൊഫസർ ഡോ.പിവി ആൻ്റോ പ്രഭാഷണ കർമ്മം നിർവ്വഹിച്ചു.
കുളവെട്ടിമരങ്ങളുടെ സംരക്ഷണത്തെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ഡോ. ആൽഫ്രഡ് ജോ, ബിരുദാനന്തരബിരുദ വിദ്യാർത്‌ഥി ഷെറീന ജോണി എന്നിവർ സംസാരിച്ചു. നാടൻ വിത്തുകൾ, മൈക്രൊഗ്രീൻ ഫാമിങ്ങ് എന്നിവയുടെ പ്രദർശനം, പോസ്‌റ്റർ മത്‌സരം തുടങ്ങിയവ പരിസ്ഥിതിമാസാചരണത്തിൻ്റെ ഭാഗമായിട്ട് സംഘടിപ്പിക്കുന്നതാണ്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here