സെന്റ് ജോസഫ്സ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം ഉജ്ജ്വൽ 2024 ന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസ്സി നിർവഹിച്ചു. നാലുവർഷ ബിരുദ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങളാണ് നൽകുന്നതെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. ജൂൺ 19 മുതൽ 26 വരെ നീളുന്ന ഇൻഡക്ഷൻ പ്രോഗ്രാമിന് ഐക്യുഎസി കോർഡിനേറ്റർ ഡോ. ബിനു ടി വി ആശംസകൾ അർപ്പിച്ചു. 

തുടർന്ന് പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനർ ആയ എം. എസ് ഡിമ്പിൾ റീഷൻ രക്ഷിതാക്കൾക്കായി ഓറിയന്റേഷൻ ക്ലാസ്സ്‌ നൽകി. ഒരാഴ്ച നീളുന്ന ഇൻഡക്ഷൻ പ്രോഗ്രാമിലൂടെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സാദ്ധ്യതകൾ, കോളേജിലെ വിവിധ ക്ലബ്ബുകൾ, കമ്മിറ്റികൾ, മറ്റ് വിനോദ പരിപാടികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥിനികളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....