നവാഗതർക്ക് സ്വാഗതം @ St. Thomas College (Autonomous) Thrissur


തൃശ്ശൂർ  സെന്റ് തോമസ് കോളേജിൽ പുതിയ വിദ്യാഭ്യാസ വർഷത്തിലെ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കേരള വെറ്റിനറി അനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ എസ് അനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോക്ടർ മാർട്ടിൻ കെ എ ആമുഖപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ എക്സിക്യൂട്ടീവ് മാനേജർ റവ. ഫാദർ ബിജു പാണങ്ങാടൻ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് ട്രെയിനർ പ്രവീൺ ചിറയത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തിത്വ വികാസത്തെ കുറിച്ച്, വിദ്യാർത്ഥികളുടെ കഴിവിനനുസരിച്ച് ഭാവി കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടതിനെ പറ്റിയും ക്ലാസ്സെടുത്തു. കലാലയത്തിലേക്ക് വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സീനിയർ വിദ്യാർത്ഥികൾ കളഭം ചാർത്തി സ്വീകരിച്ചു. ജൂനിയർ വിദ്യാർത്ഥികൾക്കായി അവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോക്ടർ അനിൽ കോങ്കോത്ത് നാലുവർഷ ബിരുദവുമായി ബന്ധപെട്ടു സെന്റ് തോമസ് കോളേജ് നൽകുന്ന വിഷയങ്ങളെ പറ്റി സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോക്ടർ വിമല ജോസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Post a Comment

Comments Here

Previous Post Next Post