എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ 2024-2025 അധ്യയന വർഷത്തെ നവാഗതർക്കുള്ള നാലുവർഷ യുജി പ്രോഗ്രാമിന്റെ ഉദ്ഘാടനം "വിജ്ഞാനോത്സവം 2024" കോളേജ് മാനേജർ ഫാ. തോമസ് ചക്രമാക്കിൽ ഉദ്ഘാടനം ചെയ്തു.രാവിലെ 11 മണിക്ക് ആരംഭിച്ച "നോളജ് ഫെസ്റ്റിവൽ 2024" പരിപാടിയിൽ ഡോ. ജിൻസ് വർക്കി (അക്കാദമിക് കോഡിനേറ്റർ എഫ് ഐ യു ജി പി ) വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി നാലുവർഷ ബിരുദത്തെ കുറിച്ചുള്ള ഓറിയന്റെഷൻ ക്ലാസ്സ് നയിച്ചു.
തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല ഉദ്ഘാടനം ലൈവ് ടെലികാസ്റ്റ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ ജോസ് പി അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ തൃശ്ശൂർ ഡിവിഷൻ കൗൺസിലർ ശ്രീമതി ലാലി ജെയിംസ് മുഖ്യ സാന്നിധ്യം അറിയിച്ചിരുന്നു. ഡോ. ലിബിസൺ കെ ബി, ഡോ.ജീജ തരകൻ, ശ്രീമതി സ്മിതാ സാമു, വിദ്യാർത്ഥിയൂണിയൻ ചെയർമാൻ ശ്രീ.ഫവാസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഡോ. അതീത ഉണ്ണി നന്ദി പ്രകാശിപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here