വിജ്ഞാനോൽസവം @ Carmel College (Autonomous) Mala


മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ 2024-25 അധ്യയനവർഷത്തെ നവാഗതർക്കുള്ള 4 വർഷ യു.ജി പ്രോഗ്രാമിൻ്റെ ഉദ്ഘാടനം - വിജ്ഞാനോൽസവം -2024 മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി  ഷാൻ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ വിമല സി. എം.സി. മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ സി.എം.സി. അധ്യക്ഷയായിരുന്നു. 

മാള പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബിന്ദു ബാബു, പഞ്ചായത്ത്  വാർഡ് മെമ്പർ ശ്രീമതി നിത ജോഷി, പി.ടി.എ. വൈസ് പ്രസിഡൻ്റ് അഡ്വ.രാധിക കെ. സി. എന്നിവർ ആശംസകളർപ്പിച്ചു . ഡോ. ബിന്ദു കെ.ബി, മിസ്. ഗ്രേറ്റൽ ഫ്രാൻസിസ്, ഡോ. ജിയോ ജോസഫ്. എന്നിവർ സംസാരിച്ചു. വിവിധ സെമസ്റ്ററുകളിൽ അക്കാദമിക് വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post