ക്രൈസ്റ്റ് കോളേജിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം പുതിയ കാമ്പസിലേക്ക്‌


ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം പത്മഭൂഷൻ ഫാ. ഗബ്രിയേൽ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയം ബ്ലോക്കിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ  പ്രവർത്തനം ആരംഭിച്ചു.

പുതിയ കാമ്പസിൽ  ഡിപ്പാർട്ട്മെന്റിന്റെ ആശീർവാദ കർമ്മം  കോളേജ് മാനേജർ ഫാ. ജോയ്  പീണിക്കപ്പറമ്പിൽ സി എം ഐ നിർവഹിച്ചു.  ബി ബി എ ക്ലാസ്സുകൾക്കായി പണിതീർത്ത പുതിയ ക്ലാസ് മുറികളുടെയും സെമിനാർ ഹാളിന്റെയും ഉദ്ഘാടനവും  നടന്നു.

 ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികളും സെമിനാർ ഹാളുമാണ് എഐസിടി അംഗീകാരമുള്ള 4 വർഷ ബി ബി എ ബിരുദവിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മാർക്കറ്റിംഗ്, ഫിനാൻസ്  സ്പെഷ്യലൈസേഷനുകളിൽ ആയി മുന്നൂറിലധികം വിദ്യാർത്ഥികൾക്കാണ് പുതിയ ബിബിഎ കാമ്പസ്  പ്രയോജനപ്പെടുക.

  പ്രിൻസിപ്പൽ റവ. ഡോക്ടർ ജോളി ആൻഡ്രൂസ് സി എം ഐ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫ. ബേബി ജോൺ, സെൽഫ് ഫിനാൻസിങ് വിഭാഗം കോഓർഡിനേറ്റർ ഡോ.  വിവേകാനന്ദൻ എന്നിവർ  പങ്കെടുത്തു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post