കാർഗിൽ വിജയ് ദിവസ്സ് ആചരണം @ St. Thomas College (Autonomous) Thrissur


തൃശ്ശൂർ സെന്റ്. തോമസ് കോളേജ് (Autonomous ) എൻ സി സി യൂണിറ്റ് 26-07-2024 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കാർഗിൽ വിജയ് ദിവസ്സ് ആചരണം നടത്തി. ഇതിനു മുന്നോടിയായി എൻ സി സി കാഡറ്റ്സ് ഉച്ചക്ക് 12 മണിക്ക് കോളേജിലെ പാലോക്കാരൻ സ്‌ക്വയറിൽ കാർഗിൽ യുദ്ധത്തെ ആസ്‌പദമാക്കി ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും യുദ്ധത്തിന്റെ മിനിയേച്ചർ രൂപം പ്രദർശിപ്പിക്കുകയും ചെയ്തു.

അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ. ഡോ. സാബു എ. എസ് സ്വാഗത പ്രസംഗം നടത്തി . കാർഗിൽ യുദ്ധത്തിൽ പോരാടിയ മേജർ ജോസഫ് കെ പി മുഖ്യാതിഥി  ആയിരുന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. മാർട്ടിൻ കെ എ അദ്ധ്യക്ഷത വഹിച്ചു.

യുദ്ധത്തിൽ പങ്കെടുത്ത മേജർ ജോസഫ് കെ പി യെ യോഗത്തിൽ മൊമന്റൊയും പൊന്നാടയും നൽകി ആദരിച്ചു. കൂടാതെ അദ്ദേഹം തന്റെ അനുഭവങ്ങളെക്കുറിച്ചും പുതിയ തലമുറകളായ യുവജനങ്ങളുടെ ജോലിസാധ്യതകളെ പറ്റിയും എൻ സി സി "സി സർട്ടിഫിക്കറ്റ്" കൊണ്ടുള്ള അനുകൂല്യങ്ങളെ പറ്റിയും സംസാരിച്ചു. എൻ സി സി കാഡറ്റ്സിന്റെ ദേശഭക്തിഗാനവും ഉണ്ടായിരുന്നു. ശേഷം സി എസ് എം അർച്ചന കെ പി നന്ദി അർപ്പിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post