വിമല കോളേജ് മലയാള ഗവേഷണവിഭാഗം സാഹിത്യ സമാജം ഉദ്ഘാടനം ആടുജീവിതത്തിൻ്റെ കഥാകാരൻ ശ്രീ ബന്യാമിൻ നിർവ്വഹിച്ചു.


വിമല കോളേജ് മലയാള ഗവേഷണവിഭാഗം സാഹിത്യ സമാജം ഉദ്ഘാടനം ആടുജീവിതത്തിൻ്റെ കഥാകാരൻ ശ്രീ ബന്യാമിൻ നിർവ്വഹിച്ചു. അതിജീവനത്തിൻ്റെ പാഠമാണ് തൻ്റെ എഴുത്ത് പങ്കുവെയ്ക്കുന്നതെന്ന് ശ്രീ ബന്യാമിൻ വിദ്യാർത്ഥികളോട് ഓർമ്മിപ്പിച്ചു. മറ്റൊരു ഭൂഖണ്ഡത്തിലേക്കുള്ള യാത്രയാണ് തൻ്റെ ഓരോ കൃതിയും എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിൽ ഡോ. സിസ്റ്റർ ബീന ജോസ് അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അദ്ധ്യാപിക ഡോ. അനു സ്വാഗതവും വകുപ്പദ്ധ്യക്ഷ ഡോ. നിഷ ഫ്രാൻസീസ് ഒ മലയാള സാഹിത്യ സമാജത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ആശംസയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും എഴുത്തുകാരനുമായുള്ള സംവാദവും നടന്നു. മലയാളം സാഹിത്യ സമാജം സെക്രട്ടറി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ശരണ്യ നന്ദി പറഞ്ഞു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post