ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2024-25 അധ്യയന വർഷത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി ഗായത്രി മനോജ് ചെയർ പേഴ്സൺ ആയി വിജയിച്ചു. വൈസ് ചെയർ പേഴ്സൺ ആയി മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി ഏഞ്ചലിൻ സണ്ണി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി കുമാരി നെൽസ ജോയ് ജനറൽ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ആതിര എസ്. ജെ യും വിജയിച്ചു. UUC മാരായി അഫ്‌ലാ സിമിൻ, സിമാന്താ ജിന്റോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . ഫൈൻ ആർട്സ് സെക്രെട്ടറിയായി ഗ്ലാഡിസ് വീനസ്, മാഗസിൻ എഡിറ്ററായി ഐറിൻ ജോസ് പോൾ, ജനറൽ ക്യാപ്റ്റനായി കുമാരി ആതിര രാധാകൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് യൂണിയൻ ഭാരവാഹികളെ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി അഭിനന്ദിച്ചു.
ഗായത്രി മനോജ് സെൻ്റ്. ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ
The Campus Life Online
0
Post a Comment
Comments Here