ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ കൗതുകങ്ങളുണർത്തി കാർമ്മലിൽ എലക്സിർ - 24

 

ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളിലേക്കും വിവിധ അക്കാദമിക് മേഖലകളിലെ വിവര വിസ്ഫോടനങ്ങളിലേക്കും , വിവിധ കലാലയ രസക്കാഴ്ചകളിലേക്കും വാതായനങ്ങൾ തുറന്ന് മാള കാർമ്മൽ കോളേജിൽ എലക്സിർ - 24 സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി ഒരുക്കിയ വിദ്യാഭ്യാസ എക്സ്പോ , റിട്ട. ക്രൈംബ്രാഞ്ച് എസ്.പി ശ്രീ. ടോമി സെബാസ്റ്റ്യൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രൊമോഷൻ കോ-ഓർഡിനേറ്റർ മിസ് കീർത്തി സോഫിയ പൊന്നച്ചൻ സ്വാഗതവും , മലയാളം അധ്യാപിക രാജേശ്വരി പി. കെ. നന്ദിയും പറഞ്ഞു.


വിവിധ ഹയർസെക്കണ്ടറി സ്കൂളുകളിൽ നിന്നായി നിരവധി അധ്യാപകരും തൊള്ളായിരത്തോളം വിദ്യാർത്ഥികളും എക്സ്പോയിൽ പങ്കെടുത്തു. ഓരോ വിദ്യാലയത്തിൽ നിന്നും വന്ന വിദ്യാർത്ഥികളിൽ നിന്നും ലക്കി ഡ്രോ മത്സരത്തിലൂടെ ഭാഗ്യശാലികളെ തിരഞ്ഞെടുത്ത് അവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി അഭിനന്ദിക്കുകയും ചെയ്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post