നാഷണൽ ഫിലിം ഫെസ്റ്റിവൽ വിളംബര സമ്മേളനവും ലോഗോ പ്രകാശനവും നടത്തി @ Carmel College (Autonomous) Mala

മാള കാർമൽ കോളേജിൽ മൾട്ടീമീഡിയ വിഭാഗം നടത്തുന്ന നാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വിളംബര സമ്മേളനവും ലോഗോ പ്രകാശനവും നടത്തി . മാള പ്രസ് ക്ലബ് , ചാലക്കുടി പ്രസ് ഫോറം, ക്ലബ് എഫ്എം എന്നിവയുടെ സഹകരണത്തോടെയാണ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേൽ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് ഭരിത പ്രതാപും  മാള പ്രസ് ക്ലബ് സെക്രട്ടറി ഇ പി രാജീവും ഹൈഡ്രജൻ ബലൂണുകൾ ഉയർത്തി വിളബര സമ്മേളനം ഉദ്‌ഘാടനം ചെയ്തു.


വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എം.ജ്യോതി ചാക്കുണ്ണി , മൾട്ടീമീഡിയ വിഭാഗം മേധാവി ജിസ്ന ജോൺസൺ, പ്രസ് ഫോറം സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്ണൻ , വൈസ് പ്രസിഡൻ്റ് കൃഷ്‌ണേന്ദു ശിവദാസൻ , പ്രസ് ഫോറം മുൻ പ്രസിഡന്റ് ഷാലി മുരിങ്ങൂർ, അരുൺ ഓർക്കാടത്ത്, ലാലുമോൻ ചാലക്കുടി, വിൽസൺ മേച്ചേരി, രമേഷ്കുമാർ കുഴികാട്ടിൽ, കെ.ബി. ബിനേഷ്, ടോജോ, കോളേജ് മൾട്ടീമീഡിയ പ്രോഗ്രാം കോർഡിനേറ്റർമാരായ നിഖിൽ കെ.സണ്ണി, കെ.പി.നിത്യ, അവിനാഷ് രവീന്ദ്രൻ, ജെന്നിഫർ എൻ.ഷൈജു, ഡേവിഡ് മാത്യു, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ജീസ്‌മേരി ജോജു, എ.ജെ.ശ്രീബിൻ, എം.എസ്.ശ്രീദേവ് എന്നിവർ പ്രസംഗിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post