ബിരിയാണി മേള നടത്തി സമാഹരിച്ച തുക 'പുനർജീവൻ ' അന്തേവാസികൾക്ക് നൽകി സെന്റ് തോമസ് കോളേജ് സൂവോളജി വിദ്യാർഥികളുടെ നന്മ പാഠം.

തൃശൂർ സെന്റ് തോമസ് കോളേജിലെ  സൂവോളജി  വിദ്യാർത്ഥികൾക്ക് നന്മപാഠം ഒരുക്കി  ഒല്ലൂരിലെ പുനർജീവൻ  പുനരധിവാസ കേന്ദ്രം. 

 കിടപ്പു രോഗികളും അരയ്ക്ക് താഴെ തളർന്നവരുമായ വ്യക്തികളുമായി  വിദ്യാർഥികൾ  സംസാരിക്കുകയും അവിടെ താമസിക്കുന്നവർ അവരുടെ ജീവിതാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ സൂവോളജി വകുപ്പ് മേധാവി പ്രൊഫ. സി. എഫ്. ബിനോയ്   അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കോളേജിൽ നടത്തിയ സൂഫെസ്റ്റിൻ്റെ . ഭാഗമായി നടത്തിയ ബിരിയാണി ചാലഞ്ചിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പുനർജീവനിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയത്.

കോളേജിൻ്റെ  എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, കോളേജ് പ്രിൻസിപ്പാൾ ഫാ. മാർട്ടിൻ കെ എ എന്നിവർ നേതൃത്വവും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post