കാമ്പസ് വിശേഷങ്ങൾ

Nov 2, 2022

സെന്റ് തോമസ് കോളേജ് ഒ എസ് എ - വിദേശ ചാപ്റ്ററുകൾ ഉദ്ഘാടനം ചെയ്തു.

                         
           സെന്റ് തോമസ് കോളേജ് ഒ എസ് എ യുടെ യു എസ്, കാനഡ ചാപ്റ്ററുകളുടെ പ്രവർത്തനം ആരംഭിച്ചു. "ഒരു വട്ടം കൂടിയെൻ ഓർമ്മതൻ തിരുമുറ്റത്ത്.." എന്ന പേരിൽ ഒ എസ് എ നടത്തിയ ഗ്ലോബൽ അലുംനൈ മീറ്റ് 2022 (Global OSA Meet-2022) ൽ വെച്ചാണ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് വിദേശ ചാപ്റ്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഗ്ലോബൽ ഒ എസ് എ ഓൺലൈൻ യോഗം റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. ഒ എസ് എ പ്രസിഡന്റ്‌ സി എ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കോളേജ് പാട്രൺ കൂടിയായ ആർച്ച് ബിഷപ്പ് മാർ ആൻഡ്റൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് മാനേജർ മാർ ടോണി നീലങ്കാവിൽ, പ്രിൻസിപ്പാൾ ഡോ മാർട്ടിൻ കെ എ, എക്സിക്യൂട്ടീവ് മാനേജർ ഫാ ബിജു പാണെങ്ങാടൻ, പ്രസംഗിച്ചു. ഒ എസ് എ സെക്രട്ടറി ഡോ കെ പി നന്ദകുമാർ സ്വാഗതവും ജനറൽ കൺവീനർ ജെയിംസ് മുട്ടിക്കൽ നന്ദിയും പറഞ്ഞു.
                                                     

അജി സി എ, മെസ്റ്റിൻ പി.സി, അനു പോൾ, ഫാ പോൾ എം ജെ, അഞ്‌ജലി എം ഡി, ഗീത ഗോകുൽ, ജെസ്വിൻ സാജു, ഫെസിൻ മാത്യു, ആന്റോ തേറാട്ടിൽ നേതൃത്വം നൽകി.


നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....
Send the details to thecampuslifeonline@gmail.com
Share:

0 comments:

Post a Comment

Followers

Logo

Popular Posts

Amazon

Followers

Blog Archive