കാമ്പസ് വിശേഷങ്ങൾ

Dec 7, 2022

കാലിക്കറ്റ് സർവകലാശാല യോഗ ചാംപ്യൻഷിപ് സെന്റ് . തോമസ് കോളേജിന് ഇരട്ട കിരീടം

 കോഴിക്കോട് ഗവർമെന്റ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് സർവകലാശാലയുടെ യോഗാസന ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം നേടി സെന്റ്. തോമസ് കോളേജ് തൃശൂർ. പുരുഷ വിഭാഗത്തിൽ തുടർച്ചയായ അഞ്ചാം വർഷവും , വനിതാ വിഭാഗത്തിൽ തുടർച്ചയായ നാലാം വർഷവും ആണ് സെന്റ് , തോമസ് കിരീടം ചൂടുന്നത്.  സഹൃദ കോളേജ് വനിതാ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും , പ്രജ്യോതി കോളേജ് പുതുക്കാട് വനിതാ പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കൈവരിച്ചു . സെന്റ് തോമസ് കോളേജിലെ സാരംഗ് കെ. സ്  പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനും, അഭില പി. വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യൻ ആയി തിരഞ്ഞെടുത്തു.

ഭുവനേശ്വറിൽ വെച്ച് നടക്കുന്ന ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങൾക്ക് വേണ്ടി പങ്കെടുക്കുന്നതിനുള്ള യൂണിവേഴ്സിറ്റി ടീമിലേക്കു സാരംഗ് കെ.സ് , അഭില പി.ഹേമ , ആഷ്മി എന്നിവരെ സെന്റ് , തോമസ് കോളേജിൽ നിന്നും തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള വൈസ് ചാൻസിലേഴ്സ് ട്രോഫി ഗവർമെന്റ് ടീച്ചർ എഡ്യൂക്കേഷൻ കോളേജ് പ്രിൻസിപ്പൽ വിജയികൾക്ക് സമ്മാനിച്ചു .


നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 
thecampuslifeonline@gmail.com or WhatsApp to 97462 64915


Share:

0 comments:

Post a Comment

Followers

Logo

Popular Posts

Amazon

Followers

Blog Archive