പാലിയേറ്റീവ് കെയർ പരിശീലനം നൽകി @ St.Thoams College (Autonomous), Thrissur on July 31, 2023

തൃശ്ശൂർ സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ വർക്ക്‌ ഷോപ്പ് നടത്തി. സ്വന്തം വീട്ടിലുള്ള പ്രായമായവരെയും രോഗികളെയും എങ്ങനെ ശുശ്രുഷിക്കണം, പരിചരിക്കണം, അവർക്ക് എന്തെല്ലാം സഹായങ്ങൾ നൽകണം തുടങ്ങിയ ധാരണങ്ങൾ കുട്ടികളിൽ വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ശില്പശാല നടത്തിയത്.അതിന്റെ ഭാഗമായി വളരെ പ്രയോജനപ്രദമാകുന്ന തരത്തിൽ ചർച്ചകളും ഡെമോ ക്ലാസ്സുകളും മറ്റ് പ്രവർത്തനങ്ങളും ശില്പശാലയിലൂടെ നൽകാൻ സാധിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ.ഗീതു എലിസബത്ത് തോമസ് സ്വാഗതം ആശംസിച്ചു. പരിപാടിക്ക് കോളേജ് പ്രിൻസിപ്പാൽ ഡോ. മാർട്ടിൻ കെ.എ ഉത്ഘാടന കർമം നിർവഹിച്ചു. തൃശ്ശൂർ ഗവ. മോഡൽ ബോയ്സ് സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ വി ബലരാമൻ മുഖ്യപ്രഭാഷണം നടത്തുകയും ഒ എസ് എ പ്രസിഡൻ്റ് ശ്രീ ജേക്കബ് കെ കെ  ആശംസകളർപ്പിക്കുകയും ചെയ്യ്തു.കൺവീനർ ശ്രീ തോമസ് പി എം നന്ദികളർപ്പിച്ച് സംസാരിച്ചു.

______________________

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group

How to publish your campus news in Campus Life Online? Click here