321 വിഭവങ്ങളുമായി മെഗാ ഓണസദ്യ : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗിന്നസ്സ് റെക്കോർഡിലേക്ക്

0

 



സ്നേഹത്തിന്റെയും ഒരുമയുടെയും പങ്കുവെക്കലിന്റെയും സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിദ്യാർഥികൾ ഒരുക്കിയ സദ്യയിലാണ് 321 ഇനങ്ങൾ വിളമ്പിയത്. 41 തരം പായസം ഉൾപ്പെടെ പ്രധാന കറികൾ 36 ,കൂട്ടുകറികൾ 44 ,സാമ്പാർ ,ചമ്മന്തി 33 ,അച്ചാർ 31 ,തോരൻ 67 തരം ,25 തരം വറുത്തതും 20 തരം ഉപ്പിലിട്ടതും ചേർന്നൊരു വിഭവസമൃദ്ധമായ  ഓണസദ്യ. ഈ വിഭവങ്ങൾ എല്ലാം തന്നെ വിദ്യാർഥികൾ വീടുകളിൽ തയ്യാറാക്കിയവയാണ് .കഴിഞ്ഞ വർഷം 239 വിഭവങ്ങൾ വിളമ്പി, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ സദ്യ ഈ വർഷം ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കാനുള്ള  ശ്രമത്തിലാണ്. ഇത്തവണത്തെ ഓണസദ്യയിൽ കഴിഞ്ഞ തവണ ഇല്ലാതിരുന്ന  പരിപ്പും നെയ്യും ഉപ്പും പഴവുമെല്ലാം ഇടം പിടിച്ചു. മാവേലിയെ വരവേൽക്കാൻ കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ ഓണസദ്യ ലോക ശ്രദ്ദ നേടുമെന്ന കാര്യം തീർച്ച. കോളേജ് ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ സദ്യയിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കാളികളായി. മെഗാ സദ്യ ഉദ്ഘടനം ചെയ്‌തത്‌ കേന്ദ്ര ടെലികോം അഡ്വൈസറി കമ്മിറ്റി അംഗം അസീസ് അബ്ദുല്ലയാണ് .





CLIK THE LINK GIVEN BELOW👇🏻

👉🏼Detailed Video 

                                       _______

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group

Publish your campus activities in Campus Life Online? Click here 

Post a Comment

0Comments

Comments Here

Post a Comment (0)