മുന്തിരി വള്ളികൾക്ക് പുതിയ കൂട്ടുകാരൻ @ St. Thomas College (Autonomous) Thrissur

തൃശ്ശൂർ സെന്റ് തോമസ് കോളേജിന്റെ ബോട്ടണി വിഭാഗത്തിൽ നിന്നും പുതിയൊരു സസ്യത്തെകൂടി കണ്ടെത്തി. ഇതിനോടകം പതിനാറു പുതിയ ഇനം സസ്യങ്ങളെ പരിചയപ്പെടുത്തിയ ബോട്ടണി വിഭാഗത്തിൽ നിന്നുമുള്ള പതിനേഴാമത്തെ സസ്യം കൂടിയാണിത്.മുന്തിരി വള്ളിയുടെ വർഗ്ഗത്തിൽ പ്പെട്ട ' പാർത്തിനോസിസ് വല്ലിച്ചിയാനസ്' എന്ന സസ്യമാണ്  ജില്ലയിലെ കായാംപൂവത്തുനിന്ന് കണ്ടെത്തിയത്. ഇന്ത്യയിലെ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ പ്രധാന പങ്കുവഹിച്ച പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ നഥാനിയേൽ വല്ലിച്ചിനോടുള്ള ബഹുമാനർത്ഥമാണ് ഈ സസ്യത്തിന് വല്ലിച്ചിയാനസ് എന്ന പേര് നൽകിയിരിക്കുന്നത്.

           ഡോ. പി. വി ആന്റോയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തിയ നിമ്മി സി ഡോമിനിഗോസ്, കാലിക്കറ്റ്‌ സർവകലാശാലയിലെ ബോട്ടണി അധ്യാപകൻ ഡോ. എ.കെ. പ്രദീപ് എന്നിവരുടെ സംഘമാണ് പുതിയ സസ്യത്തിന്റെ കണ്ടുപിടിത്തതിന് പിന്നിൽ. പ്ലാന്റ് സയൻസ് ടുഡേ എന്ന ഇന്റർനാഷണൽ ജേർണലിന്റെ കഴിഞ്ഞ ലക്കത്തിൽ ഈ സസ്യത്തെക്കുറിച്ചു പ്രസിധീകരിച്ചിട്ടുണ്ട്

_________

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group

How to publish your campus news in Campus Life Online? Click here 

Post a Comment

Comments Here

Previous Post Next Post