സെന്റ് ജോസഫ്സ് കോളേജിലെ ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗം " ബയോപ്രയറി 2023" അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

2023 സെപ്തംബർ 26-ന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗം " ബയോപ്രയറി 2023" അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. അമല കാൻസർ റിസർച്ച് സെന്ററിലെ ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അച്യുതൻ സി. രാഘവമേനോൻ ഉദ്ഘാടനം നിര്‍വഹിച്ചു. "Dietary oils in health and diseases"  എന്നതായിരുന്നു വിഷയം. ഐക്യുഎസി കോർഡിനേറ്റർ ഡോ. ബിനു, കെമിസ്ട്രി വിഭാഗം അസോസിയേറ്റ്  പ്രൊഫസർ ഡോ. ജെസ്സി ഇമ്മാനുവലും ആശംസകൾ അര്‍പ്പിച്ചു യോഗത്തിൽ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ജിംത ജോൺ സി സ്വാഗതം ആശംസിച്ചു. 

2020-ൽ സ്ഥാപിതമായ ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗം  ബയോപ്രയറി അസോസിയേഷൻ, ബൗദ്ധിക, ധാർമ്മിക, സാമൂഹിക മേഖലകളിലെ അംഗങ്ങളുടെ മൊത്തത്തിലുള്ള ഉന്നമനത്തിലും അക്കാദമിക് വിദഗ്ധർ ഗവേഷണം നടത്തുന്ന മണ്ഡലത്തിൽ അവരെ നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാർഥികൾ സംഘടിപ്പിച്ച വിവിധ കലാപരിപാടികളോടെ ദിനാചരണത്തിന് അവിസ്മരണീയ സമാപനമായി.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post