"ഗുരുവന്ദനം 2k23" വിരമിച്ച അധ്യാപകരെ ആദരിച്ചു @ St. Thomas College (Autonomous) Thrissur, on September 09, 2023

ദേശീയ അധ്യാപകദിന പരിപാടികളുടെ ഭാഗമായി തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും വിരമിച്ച അധ്യാപകരെ കോളേജിലെ പൂർവ വിദ്യാർത്ഥികൾ ആദരിച്ചു.  കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയാണ് "ഗുരുവന്ദനം 2k23" എന്ന പേരിൽ സംഗമം ഒരുക്കിയത്.

കോളേജ് മാനേജർ കൂടിയായ മാർ ടോണി നീലങ്കാവിൽ പൂർവ അധ്യാപകർക്ക് പൊന്നാടയും, മൊമെന്റോയും നൽകി ആദരിച്ചു. സ്നേഹ വിരുന്നും ഉണ്ടായിരുന്നു.


90 കഴിഞ്ഞ മുൻ അധ്യാപകർ വരെ എത്തുമെന്നതിനാൽ ആവശ്യമായ മെഡിക്കൽ എയ്ഡ് വരെ കോളേജിൽ ഒരുക്കിയിട്ടുണ്ടായിരുന്നു. പ്രിൻസിപ്പാൾ ഫാ കെ എ മാർട്ടിൻ, എക്സിക്യൂട്ടീവ് മാനേജർ ഫാ ബിജു പാണെങ്ങാടൻ,പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ സി എ ഫ്രാൻസിസ്, ജെയിംസ് മുട്ടിക്കൽ, സി വി അജി, ജേക്കബ് എബ്രഹാം, മുൻ അധ്യാപകരായ പ്രൊഫ വൈദ്യ ലിംഗശർമ, പ്രൊഫ പി സി തോമസ്, ഷെവലിയർ ജോർജ് മേനാച്ചേരി, പ്രൊഫ എൻ ആർ ജയറാം, ജോസ് പോട്ടോക്കാരൻ, പ്രൊഫ ഇ ഡി ജോസ്, മുൻ പ്രിൻസിപ്പൽമാർ തുടങ്ങിയവർ സംസാരിച്ചു. അനു പോൾ, സിജോ ചിറക്കേകാരൻ, സോണി ജോസ്, കെ പി നന്ദകുമാർ, ജോയ് തോട്ടാൻ, സോജൻ എം എ, രാജു ഡേവിഡ്, വർഗീസ് പി ജെ,വർഗീസ് കെ ഡി, അഡ്വ ബി ബി ബ്രാഡ്‌ലി, എം എസ് ശശി,എന്നിവർ നേതൃത്വം നൽകി.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post