തൃശൂർ മാള മെറ്റ്സ് പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ സെപ്തമ്പർ 5 മുതൽ

കേരള സർക്കാർ ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറിന് കീഴിൽ ഉള്ള സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ (SBTE) നുമായി അഫിലിയേറ്റ് ചെയ്ത തൃശ്ശൂർ മാള മെറ്റ്സ് പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്സിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 5 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  

ജനറൽ മെറിറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. നിലവിൽ മെക്കാനിക്കൽ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സിവിൽ ആൻഡ് എൻവിയോൺമെൻറൽ എൻജിനീയറിങ്ങ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകള്‍ ഉള്ളത്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് രജിസ്ട്രേഷൻ സമയം. സെപ്റ്റംബർ 11 ആം തീയതി വരെ അഡ്മിഷൻ എടുക്കാവുന്നതാണ്. വിദ്യാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9188400957 എന്ന നമ്പറിൽ ബന്ധപ്പെടുക.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....