ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 9- മത് ഇന്റർകോളീജിയറ്റ് എനർജി ക്വിസ് മത്സരം സംഘടിപ്പിച്ചു.

0

ഊർജ്ജവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തിയെടുക്കുക എന്ന തായിരുന്നു മത്സരത്തിന്റെ പ്രധാന ലക്ഷ്യം.എനർജി കൺസർവേഷൻ സൊസൈറ്റിയും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നടത്തിയ മത്സരത്തിൽ നിരവധി കലാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവും ഈ മേഖലയിലെ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും ചുണ്ടികാണിച്ചുകൊണ്ട്  കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി നടത്തിയ സ്വാഗത പ്രസംഗത്തോടെയാണ് പ്രോഗ്രാം ആരംഭിച്ചത്.എനർജി കൺസർവേഷൻ സൊസൈറ്റി (ഇസിഎസ്) പ്രസിഡന്റ് ഡോ. സോമൻ കെ, അധ്യക്ഷ പ്രസംഗത്തിലൂടെ സുസ്ഥിര ഊർജ്ജ സമ്പ്രദായങ്ങളുടെ ആവശ്യകത ഊന്നിപ്പറയുകയും ഈ ഉദ്യമത്തിൽ യുവമനസ്സുകളുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. ഡോ. കെ പി വിജയകുമാർ (റിട്ടയേർഡ് പ്രൊഫസർ, കുസാറ്റ്) ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് മാലിന്യ വിമുക്ത കേരളത്തിന്റെയും എനർജി കൺസർവേഷന്റെയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.   എനർജി കൺസർവേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി, ബേബി കുര്യാക്കോസ് ആയിരുന്നു  മത്സരത്തിന്റെ ക്വിസ് മാസ്റ്റർ.രണ്ട് റൗണ്ടുകളിലായിനടത്തിയ മത്സരത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള വിജയികളെ പ്രഖ്യാപിച്ചു. ഫിസിക്‌സ് വിഭാഗം മേധാവി മധു സി എ  നന്ദി പ്രകാശിപ്പിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...