തൃശൂർ മാള മെറ്റ്സ് കോളേജിൽ "രുദ്ര '23" ലോഗോ, വെബ്സൈറ്റ് ലോഞ്ചിങ്ങുകൾ നടന്നു

0


തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ടെക്നോ - കൾച്ചറൽ ഫെസ്റ്റ് "രുദ്ര '23" ന്റെ ലോഗായുടേയും വെബ്സൈറ്റിന്റെയും ലോഞ്ചിംഗ് കോളേജ് ക്യാമ്പസിൽ നടന്നു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഓ ഡോ. വർഗീസ് ജോർജ് ലോഗോ ലോഞ്ചിംഗ് ചെയ്തു. കോളേജിൻറെ നടുമുറ്റത്ത് നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ ഹർഷാരവത്തിനിടയിൽ ലോഞ്ചിങ്ങ് പാഡിൽ നിന്ന് "രുദ്ര '23" ലോഗോ ഹൈഡ്രജൻ ബലൂണുകളുടെ സഹായത്താൽ ഉയർന്നുപൊങ്ങി. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ടെക്നോ - കൾച്ചറൽ ഫെസ്റ്റ് "രുദ്ര 2023" ന് നേതൃത്വം വഹിക്കുന്നത്. 


"രുദ്ര 2023" യുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ആണ്. ലോഞ്ചിങ്ങ് ചടങ്ങുകളിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി.,  വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി.എസ്., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ.  ഫോൺസി ഫ്രാൻസിസ് ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗം മേധാവി പ്രൊഫ. ശ്രുതി എം.എസ്., ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം മേധാവി പ്രൊഫ. ജോയ്സി കെ ആൻറണി, ബേസിക് സയൻസ് വിഭാഗം മേധാവിയും എൻഎസ്എസ് കോ - ഓർഡിനേറ്ററുമായ പ്രൊഫ. രമേശ് കെ. എൻ.,  മെക്കാനിക്കൽ എൻജിനീയറിങ്ങ് വിഭാഗം മേധാവി പ്രൊഫ. വിവേക് എം.എസ്., പ്രൊഫ. ദീപക് സേവിയർ, പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രൊഫ. ദിവ്യ ഇ., പ്രൊഫ. ജിനീത് രാജു ,  പ്രൊഫ. പ്രിയങ്ക തുടങ്ങിയവരും വിദ്യാർത്ഥികളും മറ്റ് അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബോടുകൂടിയാണ് കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഒക്ടോബർ 19, 20 തിയ്യതികളിലാണ് മെറ്റ്സ് കോളേജ് ക്യാമ്പസ്സിൽ വെച്ച് ടെക്നോ - കൾച്ചറൽ ഫെസ്റ്റ് "രുദ്ര 2023" നടക്കുന്നത്. മോട്ടോർ ഷോ, വിവിധ സ്വകര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, മെഡിക്കൽ പവലിയൻ, ലൈവ് കൾചറൽ ഷോകൾ, കലാപരിപാടികൾ തുടങ്ങിയവ "രുദ്ര 2023" ൽ ഉണ്ടായിരിക്കും.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...