തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ബിടെക്, എംടെക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 30ന്

0

കേരള സർക്കാർ എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക് (റെഗുലർ), രണ്ടാംവർഷ ബി ടെക് (ലാറ്ററൽ എൻട്രി ), എംടെക്  എന്നീ കോഴ്സുകളിലേക്കും, കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകരമുള്ള മെറ്റ്സ് പോളിടെക്നിക് കോളേജിൽ എഞ്ചിനീയറിങ് ഡിപ്ലോമ ഒന്നാംവർഷ റെഗുലർ, രണ്ടാം വർഷ ലാറ്ററൽ എൻട്രി കോഴ്സുകളിലും നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി ഒക്ടോബർ 30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  

കീം / എൽ ബി എസ് എൻട്രൻസ് പരീക്ഷകൾ എഴുതാത്ത വിദ്യാർത്ഥികൾക്കും കോളേജിൽ നേരിട്ട് ഹാജരായി മെറിറ്റ് ഫീസിൽ അഡ്മിഷൻ എടുക്കാവുന്നതാണ്. നിലവിൽ ബയോടെക്നോളജി എൻജിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്ങ്,  സിവിൽ എഞ്ചിനീയറിങ്ങ്,   എന്നീ ബിടെക്ക് ബ്രാഞ്ചുകളിലും സൈബർ സെക്യൂരിറ്റി, ബയോ പ്രോസസ് എൻജിനീയറിങ്ങ് എന്നീ എം ടെക് കോഴ്സുകളിലും മെക്കാനിക്കൽ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ്,  സിവിൽ ആൻഡ് എൻവിയോൺമെൻറൽ എൻജിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആന്റ് മെഷീൻ ലേണിങ്ങ് എന്നീ ബ്രാഞ്ചുകളിൽ ആണ്  ഒഴിവുകള്‍ ഉള്ളത്. 30.10.2023 രാവിലെ 10.00 മണി മുതൽ വൈകിട്ട് 3.00 വരെയാണ് രജിസ്ട്രേഷൻ സമയം. വിദ്യാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9188400957 എന്ന നമ്പറിൽ ബന്ധപ്പെടുക.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)