ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ദേശീയ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയവുo ചേർന്ന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ദേശീയ ഹരിത സേനാ അധ്യാപകർക്കായി സുസ്ഥിര ജീവിതശൈലിയെ കുറിച്ച് പരീശീലനം സംഘടിപ്പിച്ചു. സസ്യസംരക്ഷണം, കാലാവസ്ഥവ്യതിയാനം, വായു മലിനീകരണം കുറക്കൽ, മാലിന്യ സംസ്ക്കരണം എന്നീ വിഷയങ്ങൾ വിദഗ്ദർ ചർച്ച ചെയ്തു.
തൃശൂർ ജില്ലാ ഹരിത സേനയും മാള കാർമ്മൽ കോളേജ് ബോട്ടണി വിഭാഗമായി ചേർന്നാണ് വിശാല ശില്പശാല സംഘടിപ്പിച്ചത്.
ഡോ. റോബി ടി. ജെ. , ഡോ. ജിയോ ജോസഫ്, കുരിയൻ ജേക്കബ്, ഹരിതസേന ജില്ലാ കോഡിനേറ്റർ എൻ. ജെ. ജെയിംസ് എന്നിവർ ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കൊച്ചുത്രേസ്യ കെ . പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ഡോ. ബിന്ദു കെ. ബി , ഡോ. ധന്യ ടി.ടി. എന്നിവർ സംസാരിച്ചു