ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിൽ ഗവേഷണത്തിനുള്ള എഐ ടൂളുകളെക്കുറിച്ചുള്ള ശിൽപശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ റിസർച്ച് & ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഗവേഷണത്തിനുള്ള എഐ ടൂളുകളെക്കുറിച്ചുള്ള ഏകദിന ശിൽപശാല സംഘടിപ്പിച്ചു. 

മുഖ്യാതിഥിയും റിസോഴ്‌സ് പേഴ്സണുമായ ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജ് ചീഫ് ലൈബ്രേറിയൻ ശ്രീ. ജാസിമുദീൻ എസ്. ശിൽപശാല ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ച പരിപാടിയ്ക്കു ഗവേഷണ ഡയറക്ടറും പ്രോഗ്രാം കോഡിനേറ്ററുമായ ഡോ. സി. വിജി എം. ഒ. നേതൃത്വം നൽകി.  വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Previous Post Next Post