വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ അത്യാധുനിക കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം തൃശ്ശൂർ എം.പി ടി.എൻ പ്രതാപൻ നിർവഹിച്ചു


വഴുക്കുംപാറ്റ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ അത്യാധുനിക കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വച്ച് തൃശ്ശൂർ എം.പി ടി.എൻ പ്രതാപൻ നിർവഹിച്ചു. മാറിയ ലോകത്ത് ജീവിതവിജയം കൈവരിക്കണമെങ്കിൽ നമ്മുടെ മനസ്സും അതനുസരിച്ച് ക്രമപ്പെടുത്തണമെന്ന സന്ദേശം അദ്ദേഹം നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പതിനേഴാം റാങ്ക് ജേർണലിസം വിഷയത്തിൽ കരസ്ഥമാക്കിയ ആതിര മനോഹറിനെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ, കെ.വി സജു മുഖ്യാതിഥി ആയിരുന്നു. ട്രസ്റ്റ് ചെയർമാൻ അനിൽ പൊറ്റേക്കാട് ചടങ്ങിൽ അധ്യക്ഷനായി. ആശംസകൾ നേർന്നുകൊണ്ട് കോളേജ് മാനേജർ സി.രാധാകൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ സതി, ട്രസ്റ്റ് വൈസ് ചെയർമാൻ പി.ജി അനിൽകുമാർ, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ.പി.അനിൽ, ട്രഷറർ സുരേന്ദ്രൻ എൻ.എം, എസ്.എൻ.ഡി.പി പീച്ചി യൂണിയൻ സെക്രട്ടറി പി.കെ സന്തോഷ്, മുൻ പ്രസിഡന്റ് ശശി പോട്ടയിൽ, മോഹനൻ വടക്കേടത്ത്, വൈസ് പ്രിൻസിപ്പൽ കെ.ആർ നീതു, അസിസ്റ്റൻറ് പ്രൊഫസർ റിജിഷ കെ.എം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുവിൻ ശങ്കർ, സ്റ്റാഫ് സെക്രട്ടറി സരിത.സി എന്നിവർ സംസാരിച്ചു

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post