തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും അങ്കമാലി അപ്പോളോ ആഡ്ലക്സ് ഹോസ്പിറ്റലും ധാരണാപത്രം ഒപ്പുവച്ചു

0

                                          

തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപനങ്ങളായ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് തുടങ്ങിയവയിലെ അധ്യാപകർക്കും അനധ്യാപകർക്കും അവരുടെ ആശ്രിതർക്കും കൂടാതെ ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഏറ്റവും മികച്ച ചികിത്സ, കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിന് വേണ്ടി പ്രശസ്തമായ അങ്കമാലി, കറുകുറ്റി അപ്പോളോ ആഡ്ലക്സ് ആശുപത്രിയുമായി ധാരണാപത്രം ഒപ്പുവച്ചു. രണ്ടായിരത്തോളം ആളുകൾക്കാണ് ഇതിൻെറ പ്രയോജനം ലഭിക്കുക. ചികിത്സയിൽ മുന്തിയ പരിഗണനയും 10 മുതൽ 20 ശതമാനം വരെ ചികിത്സ ചെലവിൽ ഡിസ്കൗണ്ടും വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിരക്ഷയെക്കുറിച്ചുള്ള ക്ലാസുകൾ, ആവശ്യമായ സമയങ്ങളിൽ ക്യാമ്പസ്സിൽ മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ എന്നിവ സൌജന്യമായി ചെയ്ത് കൊടുക്കുക എന്നിവ ധാരാണാപത്രം ഒപ്പുവെച്ചതിലൂടെ ഇവിടുത്തെ വിദ്യാർഥികൾക്കും, ജീവനക്കാർക്കും, ജീവനക്കാരുടെ ആശ്രിതർക്കും ലഭിക്കും.  ഇന്ന് മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടന്ന ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വേണ്ടി അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രനും അപ്പോളോ ആഡ്ലക്സ് ആശുപത്രിക്ക് വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുദർശൻ ബി, ജനറൽ മാനേജർ മാർക്കറ്റിംഗ് ബിജോയ് ചങ്ങരത്ത് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മാനേജ്മെൻറ് അവരുടെ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആരോഗ്യപരിപാലനത്തിൽ കാണിക്കുന്ന ശുഷ്കാന്തിയുടെ തെളിവാണ് ഇന്നിവിടെ ഒപ്പുവച്ച ധാരണാപത്രം എന്ന് അങ്കമാലി അപ്പോളോ ആഡ്ലക്സ് ആശുപത്രി അസി. ജനറൽ മാനേജർ (മാർക്കറ്റിങ്ങ്) അനിൽകുമാർ ടി.ജി., തദവസരത്തിൽ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ചികിത്സയിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ അനുവദിച്ചു തന്നതിന്  അപ്പോളോ അഡ്ലക്സ് ആശുപത്രി മാനേജ്മെന്റിനെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി എം.ഡി., സി.ഇ.ഓ. ഡോ. വർഗീസ് ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഓ ഡോ. വർഗ്ഗീസ് ജോർജ്ജിന്റെ സാന്നിദ്ധ്യത്തിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ശിവദാസ് അനിയൻ ടി. എസ് , മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ നാരായണൻ ടി. ജി, അപ്പോളോ ആഡ്ലക്സ് ഹോസ്പ്പിറ്റൽ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് വൈശാഖ് വി, തുടങ്ങിയവർ പങ്കെടുത്തു. 
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...