ലോക ഭക്ഷ്യദിനാചരണം നടത്തി @ Pazhassiraja College, Pulpally

0


 പുൽപ്പള്ളി: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര് 16 നു പഴശ്ശിരാജാ കോളേജിലെ ബി. വോക്. ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് ചിത്രശാലയിൽ വെച്ചു ഭക്ഷ്യ സുരക്ഷയെ ആസ്പദമാക്കി ഒരു ക്ളാസ്സ് നടത്തി. സുൽത്താൻബത്തേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീമതി നിഷ പി മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകി. യോഗത്തിന് ബി. വോക്. ഫുഡ് സയൻസ് വിഭാഗം മേധാവി ശ്രീ. ലിജോ ജോയ് അധ്യക്ഷനായിരുന്നു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പാൾ ശ്രീ. അബ്ദുൽബാരി കെ. കെ. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോളേജ് സിഇഒ റവ. ഫാ. വർഗീസ് കൊല്ലമാവുടി, ബർസാർ റവ. ഫാ. ചാക്കോ ചേലംപറമ്പത്ത്, സ്വാശ്രയ വിഭാഗം ഡയറക്ടർ പ്രൊഫസർ താരാ ഫിലിപ്പ്, വിദ്യാർഥിനി കുമാരി ജുമാന പി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫുഡ് സയൻസ് വിഭാഗം അധ്യാപകരായ ഡെറ്റ്ലി ജോസ്, നിത്യ ജോൺ, നേഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)