ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം 2023-24 by Christ College (Autonomous) Irinjalakuda

0

സാമൂഹിക പ്രതിബദ്ധത, ക്രിയാത്മക നേതൃത്വഗുണം, സഫലമായ അക്കാദമികോത്സാഹം എന്നിവ സമഞ്ജസമായി ചേർന്നിട്ടുള്ള വിദ്യാർത്ഥി വ്യക്തിത്വത്തിന് സംസ്ഥാനതലത്തിൽ നൽകുന്ന അവാർഡ്

ഉന്നത വിദ്യാഭ്യാസരംഗത്തെ യുവപ്രതിഭകളുടെ മികവുകൾ കണ്ടെത്താനും അംഗീകരിക്കാനും വിവിധ സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ സാമൂഹിക പ്രതിബദ്ധതാപ്രവർത്തനങ്ങളിലെ പ്രാവീണ്യം, ക്രിയാത്മക  നേതൃത്വഗുണം, സഫലമായ അക്കാദമികോത്സാഹം തുടങ്ങിയവ സമഞ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്ന വിദ്യാർത്ഥി വ്യക്തിത്വങ്ങളെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമുള്ള സംവിധാനങ്ങൾ ഗണ്യമായ വിധത്തിൽ ഇല്ല. ഈ ന്യൂനത പരിഹരിക്കുന്നതിനുള്ള എളിയ സംരംഭമാണ് കഴിഞ്ഞ പതിനാലു വർഷമായി ഞങ്ങൾ നൽകിവരുന്ന ഫാ. ജോസ് ചുങ്കൻ  കലാലയ പുരസ്കാരം.

മുമ്പ് കോഴിക്കോട് സർവ്വകലാശാലാതലത്തിൽ മാത്രം നൽകിവന്നിരുന്ന ഈ പുരസ്കാരം ഈ വർഷം മുതൽ സംസ്ഥാനതലത്തിൽ നൽകാൻ തീരുമാനിച്ചിരിക്കുന്നു. കേരളത്തിലെ വിവിധ സർവ്വകലാ ശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ നിന്നു ലഭി ക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ, സാമൂഹിക പ്രതിബദ്ധതാപ്രവർത്തനരംഗത്തും നേതൃത്വകർമ്മ മണ്ഡലത്തിലും ശോഭിക്കുന്ന വിദ്യാർത്ഥിക്കാണ് ഫാ. ജോസ് ചുങ്കൻ കലാലയ പുരസ്കാരം നൽകുന്നത്. 5001/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

ആയതിനാൽ മേൽപറഞ്ഞ ഗുണങ്ങളുള്ള, അർഹതപ്പെട്ട ഒരു വിദ്യാർത്ഥി വിദ്യാർത്ഥിനിയുടെ പേരും പ്രത്യേക നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സാധൂകരിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോകളും പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം 10.01.2024നുള്ളിൽ ലഭിക്കത്തക്കവിധം അയച്ചുതന്ന് സഹകരി ക്കണമെന്ന് അഭ്യർഥിക്കുന്നു.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ, മലയാളവിഭാഗം അധ്യക്ഷൻ, അനുബന്ധ സ്ഥാപനവും ബധിര മൂക വികലാംഗ പരിശീലന കേന്ദ്രവുമായ സ്നേഹഭവന്റെ ഡയറക്ടർ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ധന്യമാംവിധം സേവനം ചെയ്ത വ്യക്തിയാണ് റവ. ഫാ. ജോസ് ചുങ്കൻ സി.എം.ഐ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളുമായ ഞങ്ങളുടെ സ്നേഹബഹുമാനാദരവുകളുടെ പ്രതീകമായിട്ടാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

Click here for more details 

Post a Comment

0Comments

Comments Here

Post a Comment (0)