തൃശ്ശൂർ സെന്റ് തോമസ് കോളേജ്, രസതന്ത്ര വിഭാഗം എട്ടാമത് പ്രൊഫ. ജോസ് മേച്ചേരി അനുസ്മരണ സെമിനാറും ഈ അധ്യയന വർഷത്തെ മെറിറ്റ് ഡേയും നടത്തി.

നവംബർ 17 രാവിലെ 10.30 ന്  മേനാച്ചേരി ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷത വഹിക്കുകയും കോളജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരം NIIST ലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. വി കെ പ്രവീൺ " സുപ്രാ മോളികുലാർ കെമിസ്ട്രി" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. പോൾസൺ മാത്യു, ശ്രീ കെ ടി വർഗ്ഗീസ്, ഡോ ജിനീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു. മുപ്പതോളം വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമർപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post