ടൂറിസം ലെക്ചർ സീരിസിന് തുടക്കമായി @ Pazhassiraja College Pulpally

 


 പുൽപ്പള്ളി : പഴശ്ശിരാജ കോളേജിൽ ടൂറിസം വിഭാഗത്തിന്റെ കീഴിൽ ടൂറിസത്തിലെ വിവിധ ആശയങ്ങളെ ആസ്പദമാക്കികൊണ്ട് "ലെക്ചർ സീരീസ് " ആരംഭിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ പി വി സനൂപ് കുമാർ പ്രസ്തുത പരിപാടിയിൽ സ്വാഗതം ആശംസിച്ചു.കോളേജ് പ്രിൻസിപ്പൽ കെ.കെ അബ്ദുൽ ബാരി അധ്യക്ഷനായി."ഏഷ്യൻ ടൂറിസം വാർത്തമാനത്തേയും ഭാവിയെയും എങ്ങനെ രൂപപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയ്യുന്നു" എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ ഡോ. ടോണി കെ തോമസ് വിഷയാവതരണം നടത്തി.കോളേജ് സി ഇ ഒ ഫാ.വർഗീസ് കൊല്ലമാവുടി,ബർസാർ ഫാ.ചാക്കോ ചേലമ്പറമ്പത്ത്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ.ജോഷി മാത്യു, സി.ഉദയ, ടൂറിസം മേധാവി ഷെൽജി മാത്യു, സെക്രട്ടറി അബിൻ എന്നിവർ സംസാരിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post