സെന്റ് ജോസഫ്സ് കോളേജിൽ ഒരാഴ്ച നീണ്ട ജൂബിലിയാഘോഷങ്ങൾക്ക് കൊട്ടിക്കലാശം.

0


ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ  ജൂബിലിയാഘോഷങ്ങൾക്ക് വർണാഭമായ സമാപനം.

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഒരാഴ്ച നീളുന്ന വിവിധ ആഘോഷ പരിപാടികൾക്ക് വൻ ജനപങ്കാളിത്തത്തോടെ സമാപനം. കഴിഞ്ഞ 2 ദിവസങ്ങളായി നടന്നു വന്ന ജൂബിലി കാർണിവലും ഓപ്പൺ ഡേയും വ്യത്യസ്ത പരിപാടികളും മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ  നൂതനാശയങ്ങൾ അവതരിപ്പിച്ച ഐഡിയാ ത്തൺ, കോളജ്  - സ്കൂൾ തല ഡാൻസ് ഫെസ്റ്റ്, ഗണിതശാസ്ത്ര മേള, കമ്പ്യൂട്ടർ സയൻസ് ഫെസ്റ്റ് സെലസ്റ്റ, Commerce വിഭാഗം ഒരുക്കിയ കോം ഫിയസ്റ്റ, ഹിസ്റ്ററി വിഭാഗം ഒരുക്കിയ ഭരണഘടനാ ക്വിസ് തുടങ്ങിയവയിൽ നിരവധി സ്കൂൾ - കോളജ് തല വിദ്യാർത്ഥികൾ പങ്കെടുത്തു.

ഇംഗ്ലീഷ് വിഭാഗം ഹാരി പോട്ടർ തീമിലൊരുക്കിയ ഗോഥിക് എക്സിബിഷൻ കാർണിവലിന്റെ പ്രധാന ആകർഷണമായി. ഭയവും നിഗൂഢതയും സമ്മേളിക്കുന്ന ഹാരി പോട്ടർ സീരീസിന്റെ അവതരണം വിദ്യാർത്ഥികൾ ആവേശത്തോടെ സ്വീകരിച്ചു.

ഭിന്നശേഷിക്കാരുടെ സ്ത്രീ കൂട്ടായ്മ ഒരുക്കിയ സ്റ്റാളുകൾ, കോളജ് അലൂമ്നെ കോർണർ, ഫിസിക്സ് വിഭാഗത്തിന്റെ ചന്ദ്രയാൻ തീമിലൊരുക്കിയ പ്രദർശനം, ഫാഷൻ ടെക്നോളജി ഒരുക്കിയ വ്യത്യസ്ത വസ്ത്ര മോഡലുകൾ, കോളജ് യൂണിയന്റെ ഫൂഡ് ഫെസ്റ്റ് തുടങ്ങിയവയും കാർണിവലിന്റെ  ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. 

നവംബർ 10 ന് UGC ചെയർമാൻ പ്രൊഫ. M ജഗദേഷ് കുമാർ ആണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

ജൂബിലികാർണിവലിന്റെ  ഉദ്ഘാടനം നവംബർ 17 ന്  ഐ.സി.എല് മാനേജിംഗ് ഡയറക്ടർ കെ ജി അനില്കുമാർ നിർവ്വഹിച്ചു. വിവിധ പഠനവകുപ്പുകൾ ആകർഷകമായ പ്രദർശനങ്ങളും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.  വിദ്യാർത്ഥികളിൽ നൂതനമായ ആശയപ്രകടനത്തിനുള്ള വേദിയായി മാറിയ "ഐഡിയതോൺ ഡോക്ടർ ബാലമുരളി ഉദ്ഘാടനം ചെയ്തു.  ഒന്നാം സമ്മാനം  നിർമ്മല മാതാ സെൻട്രൽ സ്കൂൾ തൃശ്ശൂരും, രണ്ടാം സമ്മാനം ഭാരത വിദ്യാഭവൻസ് ഇരിഞ്ഞാലക്കുടയും മൂന്നാം സമ്മാനം എച്ച്എസ്എസ് ചെന്ത്രാപ്പിന്നിയും കരസ്ഥമാക്കി.

അന്തർ - വിദ്യാലയ, അന്തർ - കലാലയ നൃത്ത മത്സരം - 'ഗ്രുവ് ഗാല'  ചലച്ചിത്ര സംവിധായകനും അഭിനേതാവും നർത്തകനുമായ ശ്രീ. വിനീത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. സ്കൂൾ തലത്തിൽ ഭാരതീയ വിദ്യാമന്ദിർ വലപ്പാട് ഒന്നാം സ്ഥാനവും, ശാന്തിനികേതൻ സ്കൂൾ ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും,കാൽഡിയൻ സിറിയൻ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.  കോളേജ്തല മത്സരത്തിൽ മാസ്മരിക പ്രകടനത്തോടെ ശ്രീ കേരളവർമ കോളേജ് ആണ് ഒന്നാം സ്ഥാനത്തിന് അർഹരായത്. വടക്കാഞ്ചേരി വ്യാസ എൻ. എസ് എസ്.  കോളേജ് രണ്ടാം സ്ഥാനം നേടി. പാലക്കാട് മേഴ്സി കോളേജും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും മൂന്നാം സ്ഥാനം പങ്കിട്ടു. 


മാത്സ് എക്സിബിഷനിൽ സെന്റ് ആന്റണിസ് എച്ച് എസ് എസ് പുതുക്കാട് ഒന്നാം സമ്മാനം കരസ്ഥമാക്കി. നിർമ്മല മാതാ സെൻട്രൽ സ്കൂൾ തൃശൂർ രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ വലപ്പാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോളേജിലെ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ  ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും, ചർച്ചകളും നടന്നു. ആഗോളതലത്തിലുള്ള വെല്ലുവിളികൾ, സമൂഹത്തോടുള്ള  പ്രതിബദ്ധത എന്നിവ ഓർമിപ്പിക്കുന്ന രീതിയിലാണ് ചരിത്രവിഭാഗം പ്രദർശന-ചോദ്യാവലി ഒരുക്കിയിരുന്നത്. മുൻ ജില്ലാ ജഡ്ജി വി. വിജയകുമാർ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഗവണ്മെന്റ് കെ കെ ടി എം എച്ച് എസ് എസ് കൊടുങ്ങല്ലൂർ ജേതാക്കളായി. ഗവണ്മെന്റ് ബോയ്സ് എച്ച് എസ് എസ് തൃശൂർ രണ്ടാം സ്ഥാനവും ഡോൺ ബോസ്കോ എച്ച് എസ് എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി.

കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ സെലസ്ററാ ഫെസ്റ്റ് 5.0 ൻറെ ഉത്ഘാടനം പ്രിൻസിപ്പൽ Dr.Sr. ബ്ലസ്സിയും റിട്ടയറീസും ചേർന്ന് നിർവഹിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും, ടെക് ഈവൻറ്സ്സ്, ക്ലിക് ആൻഡ് ടോക്ക്, കോഡിങ്,  ട്രോൾ മേകിംഗ്, എന്നീ മത്സരങ്ങളും നടന്നു. വിവിധ സ്കൂളുകളും കോളേജുകളും പങ്കെടുത്തു.

പൂർവ വിദ്യാർത്ഥികളുടെ പ്രദർശനമായ 'അലുമിനെ കോർണറിൽ', കരകൗശല വസ്തുക്കളുടെ പ്രദർശനവും, വില്പനയും നടന്നു. മൈക്രോബയോളജി & ഫൊറൻസിക് സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുറ്റകൃത്യങ്ങളുടെ പുനരാവിഷ്ക്കാരമായ ക്രൈം സീനുകളും, ഭക്ഷണത്തിലെ മായം, കൈകൂലി വാങ്ങൽ മുതലായവ കണ്ടെത്താനുള്ള നൂതന വിദ്യകളുടെ പ്രദർശനവും  സംഘടിപ്പിച്ചു.  ഭൗതികശാസ്ത്ര വിഭാഗത്തിന്റെ പ്രദർശനത്തിൽ മെക്കാനിക്സ്, ഇലക്ട്രിസിറ്റി, ഒപ്റ്റിക്സ്, ആസ്ട്രോ ഫിസിക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും, പരീക്ഷണങ്ങളും, കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ സിസ്കോം ഉല്പന്നങ്ങളായ സോപ്, ഹാൻഡ്വാഷ്, സാനിറ്റയ്സർ തുടങ്ങിയ വിദ്യാർത്ഥി നിർമ്മിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വില്പനയും ഉണ്ടായിരുന്നു.

മോളിക്കുലർ ബയോളജി, മൈക്രോബയോളജി എന്നിവയുടെ അത്യാധുനിക ഉപകരണങ്ങളും ടെക്നിക്കുകളും അടങ്ങുന്ന പ്രദർശനം ബയോടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. മ്യൂസിയം മാതൃകകൾ, സ്റ്റിൽ മോഡലുകൾ, സ്പീഷിസ് അഡാപ്റ്റെഷനുകൾ, രക്തചംക്രമണവ്യവസ്ഥ തുടങ്ങിയവ ഉൾകൊള്ളുന്ന ചിത്രികരണങ്ങൾ സൂവോളജി വിഭാഗത്തിന്റെ പ്രദർശനത്തിന്റെ പ്രത്യേകതയായിരുന്നു.

സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കോമെട്രിക് ഉപകരണങ്ങളിലൂടെ മനഃശാസ്ത്ര വിശകലനവും, വിഷാദം, മദ്യാസക്തി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളുടെ ബോധവൽക്കരണവും, ബയോളജി വിഭാഗത്തിന്റെ പ്രദർശനത്തിൽ അടിസ്ഥാന സെല്ലുലാർ ഘടനകൾ മുതൽ ലൈഫ് സയൻസിന്റെ നൂതനമായ ആശയങ്ങൾ വരെ ഉണ്ടായിരുന്നു. ഐടി പ്രോജെക്ടുകൾ, ഡാറ്റാ അനലെറ്റിക്സ്, സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ്, റോബോട്ടിക്സ് എന്നിവയടങ്ങിയ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ പ്രദർശനവും, സോഷ്യൽ വർക് വിഭാഗത്തിന്റെയും കൊടുങ്ങ സൈറിൻ സ്പെഷ്യൽ സ്കൂൾ, അന്നമനട ആശാഭവൻ, കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്പ്മെറ്റ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഘ്യത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും തൊഴിലാളികളും നിർമിച്ച കരകൗശല വസ്തുക്കളുടെയും പ്രദർശന-വിൽപ്പന ഉണ്ടായിരുന്നു. ഗൂഗിൾ മാപ്പ്, വാട്ട്സ്ആപ്പ് പോലുള്ള നിരവധി ആപ്ലിക്കേഷനുകളുടെ അടിസ്ഥാന ഗണിതശാസ്ത്ര ആശയങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗെയിംസുകൾ,  ആപ്ലിക്കേഷനുകൾ എന്നിവ ഗണിതശാസ്ത്രത്തിന്റെ പ്രദർശനത്തിലുണ്ടായിരുന്നു. ഇ.ഡി ക്ലബ് ഉൽപ്പന്നങ്ങളുടെ വില്പനയും, അർത്ഥശാസ്ത്ര -സാമ്പത്തിക പ്രദർശനവും ഇക്കണോമിക്സ് വിഭാഗത്തിന്റെ എക്സിബിഷനിൽ നടന്നു.

ഡിപ്പാർട്ട്മെന്റ് ഓഫ്  കൊമേഴ്സിന്റെ നേതൃത്വത്തിൽ  ബിസിനസ് മോഡലുകൾ, ബിസിനസ് ലാബ്, വൈ വി കോം ഉൽപ്പന്നങ്ങൾ തുടങ്ങി വാണിജ്യശാസ്ത്രത്തിന്റെ വിവിധ വശങ്ങൾ പ്രകടമാക്കുന്ന  എക്സിബിഷൻ സംഘടിപ്പിച്ചു . കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗ് ഡിപ്പാർട്ട്മെന്റിന്റെ വിഷ്വൽ മർച്ചൻഡൈസിംഗ്, കരിക്കുലർ റെക്കോർഡുകൾ, വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. 

കാണികൾക്ക് അറിവും, ഉല്ലാസവും നൽകുന്ന വിവിധ ഗെയിമുകൾ ഓരോ വിഭാഗത്തിന്റെയും പ്രദർശനത്തിൽ ഉൾപ്പെടുത്തിരുന്നു.

പ്രിൻസിപ്പൽ സി. ബ്ലസി,  വൈസ് പ്രിൻസിപ്പൽമാരായ സിസ്റ്റർ എലൈസാ, സിസ്റ്റർ ഫ്ലവരറ്റ്, സെൽഫ് ഫിനാൻസിംഗ് കോഡിനേറ്റർ  സിസ്റ്റർ റോസ് ബാസ്റ്റിൻ, ജനറൽ കൺവീനർ അഞ്ജു സൂസൻ തുടങ്ങിയവരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടത്.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...