ആൻസി സോജന് സെൻറ് തോമസ് കോളേജിൽ സ്വീകരണം നൽകി

തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിയും, ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവും, ഗോവയിൽ വച്ച് നടന്ന നാഷണൽ ഗെയിംസിൽ കേരളത്തിനായി സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്ത ആൻസി സോജന് സെന്റ് തോമസ് കോളേജിൽ  സ്വീകരണം നൽകി.  പ്രസ്തുത ചടങ്ങിൽ  കോളേജിന്റെയും,  കോളേജ് ഒ.എസ്.എ. യുടെയും, കോളേജ് പി.ടി.എ. യുടെയും ഭാഗമായി ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ശില്പവും ആൻസി  സോജന് കൈമാറി. 
പ്രൗഢഗംഭീരമായ സദസ്സിൽ  തൃശ്ശൂരിലെ എം പി ടി.എൻ. പ്രതാപൻ, തൃശ്ശൂർ അതിരൂപത സഹായ  മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നിലങ്കാവിൽ, സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ.എ.  കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ,  ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, തൃശ്ശൂർ ഡിസ്റ്റിക് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ ആർ സാംബശിവൻ, കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണങ്ങാടൻ, പി.ടി.എ. വൈസ് പ്രസിഡൻറ് ടോജോ നെല്ലിശ്ശേരി, ഒ.എസ്.എ. പ്രസിഡൻറ് സി. എ. ഫ്രാൻസിസ് സ്റ്റാഫ് സെക്രട്ടറി പ്രൊഫ.  ഡോ. ബിജു ജോൺ എം. ഓഫീസിനെ പ്രതിനിധീകരിച്ച് ഐജോ  പൊറത്തൂർ കോളേജ് യൂണിയൻ ചെയർമാൻ എൽവിൻ എന്നിവർ പ്രസംഗിച്ചു
മറുപടി പ്രസംഗത്തിൽ സെൻറ് തോമസ് കോളേജിൽ നിന്ന് ലഭിച്ച  പ്രോത്സാഹനത്തിനും പിന്തുണയ്ക്കും ആൻസി സോജൻ നന്ദി പറഞ്ഞു.  സെൻറ് തോമസ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് തലവൻ ഡോ. ശ്രീജിത്ത് രാജിന്റെ നന്ദി പ്രസംഗത്തോടുകൂടി  യോഗം അവസാനിച്ചു. അധ്യാപകരും വിദ്യാർത്ഥികളുമടക്കം  ഒട്ടനവധി പേർ ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post