ഗ്രൂവ് ഗാല' അന്തർ വിദ്യാലയ, അന്തർ കലാലയ നൃത്ത മത്സരം @St. Joseph's College (Autonomous) Irinjalakuda


സെൻ്റ് ജോസഫ്സ് കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഗ്രൂവ് ഗാല' എന്ന പേരിൽ നവംബർ 17ന് അന്തർ വിദ്യാലയ, അന്തർ കലാലയ നൃത്ത മത്സരം സംഘടിപ്പിക്കുന്നു. ചലച്ചിത്രസംവിധായകനും അഭിനേതാവും നർത്തകനുമായ വിനീത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ഫോക്, കണ്ടമ്പററിഎന്നിവയാണ് മത്സര ഇനങ്ങളായി അരങ്ങേറുന്നത്.കോളേജ് തലത്തിലും സ്കൂൾ തലത്തിലും പ്രത്യേകം സമ്മാനങ്ങൾ നല്കുന്നതായിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25000 രൂപയും രണ്ടാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 15000 രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് പതിനായിരം രൂപയും അടങ്ങുന്ന സമ്മാനങ്ങളാണ് ലഭിക്കുക. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് തുടങ്ങുന്ന ആഘോഷ പരിപാടിയിൽ വെച്ചു തന്നെ കലാലയത്തിൻ്റെ ഡാൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടന കർമ്മവും വിനീത് കുമാർ നിർവ്വഹിക്കുന്നതായിരിക്കും.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post