ഗണിതശാസ്ത്രമേള നടനും സംവിധായകനുമായ വിനീത് കുമാർ ഉദ്ഘാടനം നിർവഹിച്ചു @ St. Joseph's College (Autonomous) Irinjalakuda


വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇരിഞ്ഞാലക്കുട സെൻറ് ജോസഫ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ഗണിതശാസ്ത്രമേള നടനും സംവിധായകനുമായ വിനീത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മൽസരത്തിൽ സെൻറ് ആൻറണീസ് എച്ച്എസ്എസ് പുതുക്കാട് ഒന്നാം സമ്മാനമായ Rs 10000 കരസ്ഥമാക്കി. രണ്ടാം സമ്മാനമായ Rs. 7000 നിർമ്മല മാതാ സെൻട്രൽ സ്കൂൾ മൂവാറ്റുപുഴയും മൂന്നാം സമ്മാനമായ Rs. 5000 ഭാരതീയ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ വലപ്പാടും കരസ്ഥമാക്കി. 84-87, 97-02 അലുമിനെ ബാച്ചുകളും ടി ടി ദേവസ്സി ജൂവല്ലറിയും ചേർന്നാണ് ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത്.

പ്രിൻസിപ്പാൾ ഡോ സി. ബ്ലെസ്സി സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിപ്പാർട്ട്മെൻ്റ് ഹെഡ് മിസ്സ് സിൻഡ ജോയ് വിജയികളെ അനുമോദിക്കുകയും പ്രോഗ്രാം കോർഡിനേറ്റർ മിസ്സ് ഷെറിൻ ജോസ് ടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....