ദേശീയ ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി @ Vimala College (Autonomous) Thrissur

വിമല കോളേജും തൃശൂർ മിൽമ ഡയറിയും ചേർന്ന് ദേശീയ ക്ഷീര ദിനാചരണത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടത്തി. നവംബർ 22 ന് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30  ന് ഹോം സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്.  മിസ് സുനന്ദ( അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ, തൃശൂർ മിൽമ ഡയറി ), കെ.എ അനിൽകുമാർ ( സ്പെഷ്യൽ ഗൈഡ് മാർക്കറ്റിംഗ് അസിസ്റ്റന്റ്, തൃശൂർ മിൽമ ഡയറി), ഡോ. തോമസ് റൂബി മറിയാമ്മ  ( ഹോം സയൻസ് ഡിപ്പാർട്ട്മെന്റ് മേധാവി)എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഷിന്റു ഷാജി & ശ്വേത ജെ,അനശ്വര മുരളീധരൻ&സേതു ലക്ഷ്മി വി, ഐറിൻ ജോഷി & ദേവിക വിജു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജിസ്മി കെ ജെ (അസിസ്റ്റന്റ് പ്രൊഫസർ, ബി വോക് ഫുഡ് പ്രൊസസിംഗ്, ഹോം സയൻസ് ഡിപ്പാർട്ട്മെന്റ് ), ഫിദ  കെ ഉസ്മാൻ ( മൂന്നാം വർഷ ബി വോക് ഫുഡ് പ്രൊസസിംഗ് വിദ്യാർത്ഥി) എന്നിവരായിരുന്നു കോർഡിനേറ്റഴ്സ്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post