മാള മെറ്റ്സ് കോളേജിൽ ക്രിസ്തുമസ് ആഘോഷങ്ങൾ "മെറ്റ്സ് കാർണിവൽ 2023" വിവിധ പരിപാടികളോടെ ആഘോഷിച്ചു

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ രണ്ട് ദിവസത്തെ ക്രിസ്മസ് ആഘോഷങ്ങൾ "മെറ്റ്സ് കാർണിവൽ 2023" December 23ന്  സമാപിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ക്രിസ്തുമസ് ആഘോഷിച്ചത്. കൃബ് നിർമ്മാണ മത്സരം, ക്രിസ്മസ് കരോൾ ഗാനാലാപന മത്സരം, പാപ്പാ മത്സരം, എന്നിവയിൽ വിദ്യാർത്ഥികൾ വാശിയോടെ പങ്കെടുത്തു.
വിജയികൾക്ക് സമ്മാനവിതരണം നടത്തി. കൂടാതെ കോളേജിലെ വിദ്യാർത്ഥികൾ തന്നെ സംഘടിപ്പിച്ച ഡിജെ പാർട്ടിയും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.  മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഓ. ഡോ. വർഗീസ് ജോർജ് ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് സമാപന ദിവസത്തെ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്തു. 
അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തി. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി., വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി എസ്., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, അഡ്മിഷൻ കോർഡിനേറ്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവിയുമായ ഡോ. ജോയ്സി കെ. ആന്റണി തുടങ്ങിയവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി.
പ്രോഗ്രാം ഓർഡിനേറ്ററും അക്കൗണ്ട്സ് ഓഫീസറുമായ ശ്രീ. ആനി നന്ദി പ്രകാശിപ്പിച്ചു. ക്രിസ്മസ് സന്ദേശങ്ങൾ നൽകൽ,  സമ്മാനങ്ങൾ കൈമാറൽ,  കേക്ക് വിതരണം, ക്രിസ്മസ് ഗാനാലാപനം, തമ്പോല കളി തുടങ്ങിയവയും ഉണ്ടായിരുന്നു.