ഇരിങ്ങാലക്കുട സെ.ജോസഫ്സ് കോളേജിലെ Nടട യൂണിറ്റുകളായ 50 & 167 നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ആർ.ജോജോ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡിസംബർ 22 മുതൽ ഡിസംബർ28 വരെ ആളൂർ സെ.ജോസഫ്സ് സ്കൂളിലാണ് ക്യാമ്പ് നടത്തപ്പെടുക. 90-ഓളം വൊളണ്ടിയർമാർ പങ്കെടുക്കുന്ന ക്യാമ്പിന് NSS പ്രോഗ്രാം ഓഫീസേഴ്സായ മിസ് അമൃത തോമസ് 'മിസ് വീണ സാനി എന്നിവർ നേതൃത്വം നൽകും.
കാരത്തോട് ശുചീകരണ യഞ്ജം' ശുചിത്വമിഷൻ സർവ്വേ , നാട്ടുത്സവം, വയോജന സംഗമം, സൗജന്യ ആയുർവേദ ക്യാമ്പ് , ജലപരിശോധന, ഫല വൃക്ഷ തൈ നടൽ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.