സെന്റ് തോമസ് കോളേജിൽ ഹോംഡേ ആഘോഷിച്ചു


ഹോം ഡേ ആഘോഷങ്ങൾ വർണ്ണാഭമായ ചടങ്ങുകളുടെ ആഘോഷിച്ചു. തൃശ്ശൂർ അതിരൂപതാ അധ്യക്ഷൻ മുഖ്യ സന്ദേശം നൽകി. മാർ ടോണി നീലൻകാവിൽ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റവ ഡോക്ടർ മാർട്ടിൻ കൊളംബ്രത്ത് സ്വാഗതം നേരുകയും കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവറന്റ് ഫാദർ ബിജു പാണെങ്ങാടൻ മുഖ്യപ്രഭാഷണം നടത്തി. ജൂബിലേറിയനായ ഫാദർ പോൾ ചിറ്റിലപ്പിള്ളി യെയും ഫാദർ (ഡോ) ദേവസി പന്തല്ലൂർക്കാരനെയും യോഗത്തിൽ ആദരിച്ചു. സെന്റ് തോമസ് കോളേജ് സ്ഥാപകൻ ആയിട്ടുള്ള ഫാദർ മെഡിലീക്കോട്ട് രചിച്ച പുസ്തകത്തിന്റെ പരിഭാഷയായ "ഇന്ത്യയും തോമസ് അപ്പസ്തോലനും തോമായുടെ നടപടികളുടെ ഒരു വിമർശനാത്മക അപഗ്രഥന അന്വേഷണം "എന്ന ഫാദർ ദേവസി പന്തല്ലൂക്കാരൻ  പരിഭാഷപ്പെടുത്തിയ പുസ്തകം തദവസരത്തിൽ പ്രകാശനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഇ. ഡി. ജോൺ, ജെൻസൺ വി ഡി. കോളേജ് യൂണിയൻ ചെയർമാൻ ആൽവിൻ പയസ്, പിടിഎ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടോജു നെല്ലിശ്ശേരി  സ്റ്റാഫ് പ്രസിഡന്റ് (ഡോ) സി. ടി. പോൾ പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി മിസ്റ്റർ ജെയിംസ് മുട്ടിക്കൽ എന്നിവർ പ്രസംഗിച്ചു കോളേജ് കൗൺസിൽ സെക്രട്ടറിയും പരിപാടിയുടെ കൺവീനറുമായ പ്രൊഫസർ (ഡോ) ബിജു ജോൺ എം. നന്ദി രേഖപ്പെടുത്തി
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Previous Post Next Post