തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള സർക്കാർ സ്ഥാപനമായ അസാപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രോഗ്രാമുകളെ കുറിച്ചുള്ള ക്ലാസ് നടന്നു. അസാപ് , തിരുവനന്തപുരം പ്രോഗ്രാം ഓഫീസർ ജീബിനും, ട്രെയിനർ ജസീലയും വിവിധ പ്രോഗ്രാമുകളെ കുറിച്ച് വിശദമായ ക്ലാസുകൾ എടുത്തു.
വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് ദൂരീകരണം നടത്തി. മെറ്റ്സ് കോളേജിലെ വിദ്യാർത്ഥികളെ എംപ്ലോയബിൾ ആക്കുകയാണ് ഇതിൻറെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ പറഞ്ഞു.
അസാപ് കേരളയും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും തമ്മിൽ വിവിധ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാമുകൾ മെറ്റ്സ് കോളേജിൽ നടത്തുന്നതിന് അടുത്തുതന്നെ ധാരണപത്രം ഒപ്പുവെക്കുന്നതാണെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് ചടങ്ങിൽ അറിയിച്ചു.
ധാരണപത്രം ഒപ്പിക്കുന്നതോടുകൂടി മെറ്റ്സ് കോളേജിലെ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ അസാപ് കേരളയുടെ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാമുകൾ ഈ കോളേജിൽ തന്നെ ബിരുദ കോഴ്സിനോടൊപ്പം പഠിച്ചു പാസ്സാകാൻ കഴിയും.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....