ഫറൂഖ് കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു

0

ഫറൂഖ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സ്ട്രാറ്റജിക് ഡിസിഷൻ മേക്കിങ് എന്ന വിഷയത്തെ മുൻനിർത്തി സംഘടിപ്പിച്ച ദ്വി ദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു. ഫറൂഖ് കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസിൽ ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള ഗവേഷകരും വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഓസ്മാനിയ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ : പാട്രിക്ക് ആന്റണി ഉദ്ഘാടനം നിർവഹിച്ച  കോൺഫെറെൻസിൽ പ്രിൻസിപ്പൽ  അധ്യക്ഷ സ്ഥാനം വഹിച്ചു. സമാപന ചടങ്ങിൽ    സ്റ്റുഡന്റ് കോർഡിനേറ്റർ പ്രദിൻഷ സ്വാഗതം ചെയ്തു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ : ലജീഷ് വി.എൽ മുഖ്യാഥിതി ആയി.

ഫറൂഖ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ : എം അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ ഫറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ : ടി. മുഹമ്മദ്‌ സലീം  സംസാരിച്ചു.കോൺഫറൻസ് കോ ഓർഡിനേറ്ററും കോമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ആയ ഡോ : ആർ രശ്മി നന്ദി പ്രകാശിപ്പിച്ചു.ഡോക്ടർ പാട്രിക്ക് ആന്റണി,ഡോക്ടർ ജാവയ്സ് മുഹമ്മദ്, ഡോക്ടർ മുഹമ്മദ് ഷാഹിദ് അബ്ദുള്ള, ഡോക്ടർ ശ്രീകാന്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)