സെ.ജോസഫ്സ് കോളേജിലെ Nടട സഹവാസ ക്യാമ്പ് ആളൂർ സെ.ജോസഫ്സ് സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.

0

'ഇരിങ്ങാലക്കുട സെ.ജോസഫ്സ് കോളേജിലെ Nടട യൂണിറ്റുകളായ 50 & 167  നടത്തുന്ന സപ്തദിന ' സഹവാസ ക്യാമ്പ് ആളൂർ സെ.ജോസഫ്സ് സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.  ആളൂർ ഗ്രാമപഞ്ചായത്ത് 22 )o വാർഡ് മെമ്പർ ശ്രീ.സുബിൻ കെ.സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ സി.ബ്ലെസ്സി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വാർഡിലൂടെ വൊളണ്ടിയർമാർ നടത്തിയ വിളംബര ജാഥ ശ്രദ്ധേയമായി.ഡിസംബർ 22 മുതൽ ഡിസംബർ28 വരെ ആളൂർ സെ.ജോസഫ്സ് സ്കൂളിലാണ് ക്യാമ്പ് നടത്തപ്പെടുക. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.ആർ.ജോജോ യും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ക്യാമ്പ് സന്ദർശിച്ചു.
ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വൊളണ്ടിയർമാർ വാർഡിലെ കുട്ടികൾക്കായി 'കൈ മൊഴി' ആംഗ്യ ഭാഷാ പരിശീലനം നൽകി.  90-ഓളം വൊളണ്ടിയർമാർ പങ്കെടുക്കുന്ന ക്യാമ്പിന് NSS പ്രോഗ്രാം ഓഫീസേഴ്സായ മിസ് അമൃത തോമസ് ,മിസ് വീണ സാനി അധ്യാപകരായ മിസ് മഞ്ജു,  മിസ് പ്രമീജ ,മിസ് മേരി അമൃത എന്നിവർ നേതൃത്വം നൽകും. 
കാരത്തോട് ശുചീകരണ യജ്ഞo ശുചിത്വമിഷൻ സർവ്വേ , നാട്ടുത്സവം, വയോജന സംഗമം, സൗജന്യ ആയുർവേദ  മെഡിക്കൽ ക്യാമ്പ് , ജലപരിശോധന, ഫല വൃക്ഷ തൈ നടൽ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)