പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ വനിത സെല്ലിന്റേയും വയനാട് വനിതാ പോലീസ് സെല്ലിന്റേയും സംയുക്താഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥിനികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകി. കോളേജ് പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ബാരി കെ. കെ. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വയനാട് വനിതാ പോലീസ് സെല്ലിൽ നിന്നും ഉദ്യോഗസ്ഥരായ ശ്രീമതി ഫൗസിയ, ശ്രീമതി ശ്രീജിഷ, കുമാരി രേഷ്മ എന്നിവർ പരിശീലനം പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളെ കുറിച്ചും സമകാലീന സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധങ്ങളായ ചൂഷണങ്ങളെ മാനസികമായും ശാരീരികമായും എങ്ങനെ നേരിടാമെന്നും വിദ്യാർത്ഥിനികളെ ബോധവൽക്കരിച്ചു.
ഉദ്ഘാടന ചടങ്ങിൽ വിമൻസെൽ കോഡിനേറ്റർ തെരേസ ദിവ്യാ സെബാസ്റ്റ്യൻ, നീതു ജോർജ്, ലിറ്റി മരിയ ജോർജ് എന്നിവർ പ്രസംഗിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here