സയൻസ് ക്ലബ് ഉദ്ഘാടനവും ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പ്രകാശനവും നടത്തി @ Pazhassiraja College Pulpally

0

പുൽപ്പള്ളി: പഴശ്ശിരാജ കോളേജിൽ 2023- 24 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ഡോ. രഘു രവീന്ദ്രൻ (പ്രൊഫസർ വെറ്റിനറി പാരസൈറ്റോളജി വിഭാഗം തലവൻ) നിർവഹിച്ചു. സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ബ്ലഡ് ഗ്രൂപ്പ് വിവരങ്ങൾ അടങ്ങിയ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പുൽപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ പ്രകാശനം ചെയ്ത് പഞ്ചായത്തിന് കൈമാറി. അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവർക്ക് ഈ ഡയറക്ടറി ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു സംരംഭം. 

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷ പ്രസംഗം നടത്തി. സയൻസ് ക്ലബ് കൺവീനർ ഡോ.സിൻസി വർഗീസ് സ്വാഗതം അർപ്പിച്ചു. യോഗത്തിൽ കോളേജ് ബർസാർ ഫാ. ചാക്കോ ചേലംപറമ്പിൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം സനൂപ് കുമാർ ടി പി, പ്രൊഫസർ താര ഫിലിപ്, സ്റ്റാഫ് സെക്രട്ടറി സ്മിത ചാക്കോ ഐ.ക്യു.എസി കോഡിനേറ്റർ ഡോ. ജോഷി മാത്യു, ഡോ. ജോമെറ്റ് സെബാസ്റ്റ്യൻ,ഗായത്രി എം,  എന്നിവർ സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)