എസ്. എൻ. ജി.കോളേജിൽ ഏകദിന സെമിനാറും, മില്ലറ്റ് എക്സിബിഷനും

0

ചേളന്നൂർ  ശ്രീനാരായണ ഗുരു കോളേജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ്, ബയോളജി ഡിപ്പാർട്ട്മെൻറ് , കേരള മില്ലറ്റ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  'അന്താരാഷ്ട്ര മില്ലറ്റ് വർഷം  2023' -  എന്ന വിഷയത്തിൽ ഏകദിന സെമിനാറും, അതോടൊപ്പം  വിവിധ മില്ലറ്റ്  ഭക്ഷ്യവസ്തുക്കൾ മൂല്യവർദ്ധിത  ഉത്പന്നങ്ങൾ എന്നിവയുടെ മില്ലറ്റ് എക്സിബിഷനും നടത്തി. 

ഏകദിന സെമിനാറും എക്സിബിഷനും പഞ്ചായത്ത് പ്രസിഡൻറ് നൗഷീർ പി .പി.ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ചെറുക്കാൻ ചെറുധാന്യങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനും,  ചെറു ധാന്യകൃഷി വ്യാപിപ്പിക്കാനും വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. തുടർന്ന് "മില്ലറ്റും കൃഷിരീതികളും" - എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സണായ നാഥൻ എം.വി.ജെ. യും , "മൂല്യവർധിത മില്ലറ്റ് ഉൽപന്നങ്ങളും അവയുടെ വിപണനവും" - എന്ന വിഷയത്തിൽ കേരള മില്ലറ്റ് മിഷൻ വാല്യു അഡീഷണൽ കോ-ഓർഡിനേറ്റർ ഷിജി. വി യും  വിഷയാവതരണം നടത്തി. 

പ്രിൻസിപ്പാൾ പ്രൊഫ ( ഡോ.) കുമാർ എസ് . പി അധ്യക്ഷനായ ചടങ്ങിൽ  കോളേജിലെ മില്ലറ്റ് മിഷൻ  കോ-ഓർഡിനേറ്റർ ഡോ. അനുസ്മിത എൻ , കോളേജ് യൂണിയൻ ചെയർമാൻ ആർജിത എ. എസ് , ബോട്ടണി അസോ. സെക്രട്ടറി അക്ഷയ എസ് , ബയോളജി അസോ. സെക്രട്ടറി അശ്വിൻ സുരേഷ് എന്നിവർ പ്രസംഗിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)