എം. ജി.സർവ്വകാലശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കോതമംഗലം എം. എ. കോളേജിന് കിരീടം

0

കോതമംഗലം :41-മത് മഹാത്മാഗാന്ധി സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പുരുഷ - വനിതാ വിഭാഗത്തിൽ കിരീടം ചൂടി.പുരുഷ വിഭാഗത്തിൽ 208.5പോയിന്റും, വനിതാ വിഭാഗത്തിൽ 174.5പോയിന്റും നേടിയാണ് എം. എ. കോളേജ് കിരീടം ഉറപ്പിച്ചത് .എം. എ. കോളേജിന്റെ പുരുഷ ടീം 15 സ്വർണവും,11 വെള്ളിയും,3 വെങ്കലവും നേടിയപ്പോൾ വനിതാ ടീം അംഗങ്ങൾ 11 സ്വർണവും,6 വെള്ളിയും,6 വെങ്കലവും നേടി.എം. എ. കോളേജിന്റെ ആനന്ദ് കൃഷ്ണ, ബിലിൻ ജോർജ്, കെസ്സിയ മറിയം ബെന്നി എന്നിവർ പുതിയ മീറ്റ് റെക്കോർഡുകൾ നേടി.113.5 പോയിന്റുമായി ചങ്ങനാശ്ശേരി എസ് ബി കോളേജ് ആണ് രണ്ടാമത്. കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ്  92പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ  173.5പോയിന്റ്‌ നേടി പാലാ അൽഫോൻസാ രണ്ടാം സ്ഥാനവും, ചങ്ങനാശ്ശേരി അസംപ്ഷൻ 111 പോയിന്റ്‌ നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .പ്രൊഫ. പി. ഐ ബാബു, എം. എ. ജോർജ്, ഡോ. ജോർജ് ഇമ്മാനുവൽ, പി. പി. പോൾ, കെ. പി. അഖിൽ എന്നിവരുടെ പരിശീലന മികവിലാണ് എം. എ. കോളേജിന്റെ ജൈത്രയാത്ര.


എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ട്രാക്ക് ഇനങ്ങളും, കോതമംഗലം എം. എ കോളേജ് ഗ്രൗണ്ടിൽ ജമ്പ്, ത്രോ, മാരത്തോൺ മത്സരങ്ങളുമാണ് നടന്നത്.എം. എ. കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ 

വിജയികൾക്ക് എം. ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എ. ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.എം. ജി. യൂണിവേഴ്സിറ്റി കായിക വകുപ്പ് ഡയറക്ടർ ഡോ. ബിനു ജോർജ് വറുഗീസ് അധ്യക്ഷത വഹിച്ചു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വിഭാഗം അദ്ധ്യാപിക അർച്ചന ഷാജി, എറണാകുളം മഹാരാജാസ് കോളേജ് കായിക വിഭാഗം മേധാവി റീന ജോസഫ് എന്നിവർ സംസാരിച്ചു.ജേതാക്കളായ എം. എ. കോളേജ് താരങ്ങളെയും, പരിശീലകരേയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ അഭിനന്ദിച്ചു..

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)