അലോഷ്യസ് - മി- മി മില്ലറ്റ്സ് @ St. Aloysius College Elthuruth

0

"ചെറുതല്ല ചെറുധാന്യങ്ങൾ"- അന്തരാഷ്ട്ര  നിലവാരത്തിലുള്ളതും നൂതന കൃഷി രീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ് 2023 അന്തരാഷ്ട്ര ചെറുധന്യങ്ങളുടെ വർഷമായി  ആചരിക്കുന്നത്. ചെറുധാന്യങ്ങളുടെ  ഉല്പാദനത്തിൽ മുൻപിൽ നിൽക്കുന്ന നമ്മുടെ ഇന്ത്യയില്‍ ചെറുധാന്യം കൊണ്ട് ഒരു വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

 എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളെജിലെ ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി -  മി-  മി  മില്ലറ്റ്സ് കുഞ്ഞൻ ദി ഹീറോ എന്ന പേരിൽ മില്ലറ്റ് ദിനാചരണം നടത്തി.. പ്രിൻസിപ്പൽ  ഡോ. ചാക്കോ ജോസ് അദ്ധ്യഷത വഹിച്ച പരിപാടിയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഋതംബര സ്വാഗതം അർപ്പിച്ചു. ബോട്ടണി ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം അസി.പ്രൊഫസർ  അരുണ എസ്. . ആമുഖ പ്രഭാഷണം നടത്തി. വെള്ളാനിക്കര കാർഷിക സർവകശാലയിലെ അഗ്രോണമി വിഭാഗം മേധാവി ഡോ.  പി. പ്രമീള പരിപാടി ഉദ്ഘാടനംനടത്തുകയും ദൈനദിന ഭക്ഷണ ക്രമത്തിൽ ചെറുധാന്യങ്ങളുടെ ആവശ്യകത,, പോഷകമൂല്യങ്ങൾ എന്ന വിഷയത്തെ കുറിച്ചു ബോധവൽകരണ ക്ലാസ് നയിച്ചു. മില്ലറ്റ് ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി  ശാസ്ത്ര സങ്കേതിക  ഗവേഷണം നടത്തുന്നവര്‍ക്കുo സമൂഹത്തിലെ സാധാരണക്കാരനും എല്ലാ വിധ ചെറു ധാന്യങ്ങളുടെ അറിവ് ലഭിക്കാനും വേണ്ടി  ി- മി മില്ലറ്റ്സ് ഡാറ്റാബേസ് നിർമ്മിച്ചു. പല തരത്തിലുളള  ചെറുധാന്യങ്ങൾ, അവയുടെ പ്രധാന്യം, ലഭ്യമാകുന്ന സ്ഥലങ്ങൾ, ശാസ്ത്രിയ അവലോകനങ്ങൾ, നൂതന  റിപ്പോർട്ടുകൾ,  ഏന്നിവയെല്ലാം ഒറ്റ കുടകീഴില്‍ ആക്കി ആണ്‌ ്രമീകരിച്ചിരിക്കുന്നത്. വിവിധതരം ചെറുധാന്യ ഭക്ഷ്യോൽപ്പന്നപ്രദർശനവും ഗെയിമുകളും പരിപാടിയുടെ മാറ്റുകൂട്ടി. ഭക്ഷ്യമേളയുടെ ഉദ്ഘാടനം ബർസാർ  ഫാ അരുൺ ജോസ് സിഎംഐ നിർവഹിച്ചു. ചെറുധാന്യങ്ങളുടെ പ്രാധാന്യം എല്ലാവരിലേക്കും  എത്തിക്കാൻ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബും ശ്രദ്ധനേടി. സുവോളജി വിഭാഗം മേധാവി ഡോ ജീജ തരകൻ,, ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം മേധാവി ഡോ. മനു ഫിലിപ്പ്] എന്നിവര് ആശംസ അർപിച്ചു. സ്റ്റുഡൻ്റ് പ്രോഗ്രാം കോർഡിനേറ്റർ  സവിൻ ജീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)