മാള മെറ്റ്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

32

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ "വിമുക്തി"  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കേരള എക്സൈസ് വകുപ്പിന്റെ തൃശ്ശൂർ ഡിവിഷൻ " വിമുക്തി" റിസോഴ്സ് പേഴ്സൺ ശ്രീ. ജാദീർ പി എം ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. സമൂഹത്തിലെ മൂല്യച്യുതികൾ വിദ്യാർത്ഥികളിലും പ്രതിഫലിക്കും. അതുകൊണ്ടാണ് വിദ്യാർഥികൾ കൂടുതലായും ലഹരികൾക്ക് അടിമപ്പെടുന്നത്. 

 വിദ്യാർഥികൾക്ക് മാത്രമല്ല സമൂഹത്തിന് തന്നെ ബോധവൽക്കരണം നടത്തി ലഹരിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ക്ലാസ്സിൽ  ഉദ്ബോധിപ്പിച്ചു.
ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും കോളേജ് "വിമുക്തി" ക്ലബ്ബ് കൺവീനറും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവിയുമായ പ്രൊഫ. വിനേഷ് കെ.വി. നന്ദിയും പറഞ്ഞു. 
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

32Comments

Comments Here

Post a Comment