കാർമ്മൽ കോളേജിൽ ശാസ്ത്രസമേതം പരിപാടി

44

മാള കാർമൽ കോളേജിൽ  ഫിസിക്സ് വിഭാഗത്തിന്റെ  നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും കൈകോർത്ത് നടത്തുന്ന  "സമേതം സമഗ്ര വിദ്യാഭ്യാസ " പരിപാടി നടന്നു. ശാസ്ത്രരംഗത്ത് മികവുപുലർത്തുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച കലാലയങ്ങൾ സന്ദർശിക്കാനും അവിടെയുള്ള അവസരങ്ങളും സാധ്യതകളും കണ്ടറിയാനും മനസ്സിലാക്കാനുമുള്ള ഒരു വേദിയാണ് ശാസ്ത്രസമേതം. 

മാള ഉപജില്ലയിലെ ശാസ്ത്ര സമേതം പരിപാടിക്ക് മാള കാർമ്മൽ കോളേജാണ് ആതിഥേയരായത്. മാള   ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാബു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . ശാസ്ത്രരംഗം കൺവീനർ ശ്രീമതി ഇ .ആർ .രമണി പരിപാടിയുടെ വിശദീകരണം നടത്തി . പ്രിൻസിപ്പാൾ ഡോക്ടർ സിസ്റ്റർ സീന അധ്യക്ഷയായ ചടങ്ങിൽ മാള എ. ഇ ഒ. ശ്രീമതി എം.കെ മഞ്ജു , വിദ്യാഭ്യാസ വികസന സമിതി കൺവീനർ ശ്രീ .വി . വി.ശശി , അധ്യാപകരായ  ,ഗ്രേറ്റൽ ഫ്രാൻസിസ് പാറമേൽ നിത്യ. പി എന്നിവർ സംസാരിച്ചു. 

തുടർന്ന് ബോട്ടണി വിഭാഗം അധ്യാപകൻ ഡോക്ടർ ജിയോ ജോസഫ് മാള ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരു ശാസ്ത്ര അവബോധ  സെമിനാർ നടത്തി.. തുടർന്ന് ഈ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ സയൻസ് ലാബുകളിൽ സന്ദർശനം നടത്തി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

44Comments

Comments Here

  1. CL22616 May

    Very Good

    ReplyDelete
  2. CL17516 May

    Very good

    ReplyDelete
  3. CL02016 May

    Very Good

    ReplyDelete
Post a Comment
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...